ന്യൂസ് ഡെസ്ക്
ഒരു ഫെയറി ടെയിൽ പോലെയായിരുന്നു വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന ദമ്പതികളുടെ സംഗീത് രാത്രി.
'ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാത്രി' എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് രശ്മിക കുറിച്ചത്.
'കണ്ണുനിറയുന്നതുവരെ ചിരിച്ചും, കാലുകൾ വേദനിക്കുന്നതുവരെ നൃത്തം ചെയ്തും ചെലവഴിച്ച വൈകുന്നേരം' എന്നാണ് സംഗീത് രാത്രിയെ വിജയ് വിശേഷിപ്പിച്ചത്.
സിൽവർ ഘരാരയായിരുന്നു രശ്മികയുടെ വേഷം. ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഒരുക്കിയ ഡ്രാഗൺ ഡിസൈനുകളുള്ള വസ്ത്രമാണ് വിജയ് ധരിച്ചത്.
താരങ്ങളുടെ ലുക്കും പശ്ചാത്തലവും 'ബ്രിഡ്ജർട്ടൺ' സീരീസിനെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
പരസ്പരം സർപ്രൈസ് നൽകാനായി ഇരുവരും പ്രത്യേക നൃത്ത പ്രകടനങ്ങളും നടത്തിയിരുന്നു.
ഫെബ്രുവരി 26ന് ഉദയ്പൂരിൽ വച്ചായിരുന്നു താരങ്ങളുടെ വിവാഹം.
2018ൽ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.