
റെക്കോർഡ് നേട്ടവുമായി ഇന്ത്യന്‍ ഓഹരി വിപണി. ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 80,000 പോയിന്‍റ് കടന്നിരിക്കുന്നത്. മാര്‍ക്കറ്റ് ഓപ്പണായപ്പോള്‍തന്നെ വിപണിയില്‍ 572.32 പോയിന്‍റിന്‍റെ വര്‍ധനയുണ്ടായി. സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറിയതോടെയാണ് 80000 എന്ന ഡ്രീം പോയിന്റിലേക്ക് എത്തിയത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 0.70 ശതമാനം ഉയര്‍ന്ന് 24,291.75 പിന്നിട്ടു. നിഫ്റ്റി ബാങ്ക് സൂചികയില്‍ മാത്രം 2 ശതമാനം മുന്നേറ്റമാണ് ഇന്നുണ്ടായത്.
എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികൾ കാഴ്‌ചവെക്കുന്ന മുന്നേറ്റമാണ് പ്രധാനമായും സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിച്ചത്. ബാങ്കിന്‍റെ ഓഹരി തുടക്കത്തിൽ തന്നെ നാല് ശതമാനത്തോളം ഉയർന്നു. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ പ്രമുഖ സ്വകാര്യ ബാങ്ക് ഓഹരികളും നിഫ്റ്റിയിൽ ഒന്നര മുതൽ രണ്ട് ശതമാനം വരെ നേട്ടവുമായി എച്ച്ഡിഎഫ്‌സി ബാങ്കിന് തൊട്ടുപിന്നിലുണ്ട്.
അടുത്ത ആഴ്ച കേന്ദ്ര ബജറ്റ് വരാനിരിക്കുന്നതിനാലാണ് ഇന്നത്തെ ഉയര്‍ച്ചയെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളും ഇന്ത്യന്‍ വിപണിയെ നേട്ടത്തിലേക്ക് നയിച്ചിട്ടുണ്ട്.