fbwpx
'കാണം വിറ്റും ഓണം ഉണ്ണണം': സദ്യയിലെ വിഭവങ്ങൾ പരിചയപ്പെട്ടാലോ....
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Sep, 2024 01:30 PM

'കാണം വിറ്റും ഓണം ഉണ്ണണ്ണം' എന്ന പഴമൊഴി തന്നെ, ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാവാത്ത ഒന്നാണെന്ന് വ്യക്തമാക്കുന്നു. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്നാണ് അര്‍ത്ഥം.

ONAM

ഓണ സദ്യ


ഓണം എന്ന് പറയുമ്പോൾ നമ്മളുടെ മനസ്സിൽ ആദ്യം വന്നെത്തുന്നത് ഓണ സദ്യ ആയിരിക്കും. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴമൊഴി തന്നെ, ഓണദിവസത്തെ സദ്യ ഒഴിച്ചു നിര്‍ത്താനാവാത്ത ഒന്നാണെന്ന് വ്യക്തമാക്കുന്നതാണ്. ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്നാണ് അര്‍ത്ഥം. ഓണ സദ്യ അതിന്റേതായ സവിശേഷതകളുള്ള വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ്.

പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ-മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയവയാണ് ഓണസദ്യയിലെ വിഭവങ്ങള്‍.


Read More: ഐതിഹ്യങ്ങള്‍ക്കപ്പുറം ഓണം നമ്മുടെ കാര്‍ഷികോത്സവം കൂടിയാണ്


ഓണസദ്യ ഒരുക്കി കഴിഞ്ഞാല്‍ ആദ്യം കന്നിമൂലയില്‍ നിലവിളക്ക് കൊളുത്തി വച്ച് ചന്ദനത്തിരി കത്തിച്ച് തൂശനിലയില്‍ ഗണപതിയ്ക്ക് വിളമ്പി നല്‍കണം. സദ്യയില്‍ ആദ്യം നെയ്യ് ചേര്‍ത്ത് കഴിക്കുന്ന പരിപ്പ് ചെറുപയര്‍ കൊണ്ടോ, തുവര പരിപ്പ് കൊണ്ടോ ആണ് കറി വയ്ക്കുക. സാമ്പാർ സദ്യയിലെ അഭിവാജ്യ ഘടകമാണ്. സദ്യയുടെ ഏറ്റവും പ്രധാന വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍. മലയാളിയുടെ പ്രിയപ്പെട്ട കറി കൂടിയാണ് അവിയല്‍. മദ്ധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും സദ്യയില്‍ ചേനയും കായയും കുമ്പളവുമൊക്കെ ചേരുന്ന കൂട്ടുകറി നിര്‍ബന്ധമാണ്. ചേനയും കായയും തന്നെയാണ് എരിശ്ശേരിയിലെയും ചേരുവ. വെള്ളരിക്ക, കുമ്പളങ്ങ, വെണ്ടയ്ക്ക എന്നിവയിലൊന്ന് കൊണ്ട് ഉണ്ടാക്കുന്ന കിച്ചടി തെക്കന്‍ ജില്ലകളില്‍ ഏറെ പ്രചാരമുള്ളതാണ്.



പൈനാപ്പിള്‍, മാമ്പഴം, മത്തങ്ങ എന്നിവയൊന്ന് കൊണ്ടുള്ള പച്ചടി സദ്യയിലെ മധുരമുള്ള കറിയാണ്. കാബേജ്, ബീന്‍സ്, പയര്‍, ചേന, പച്ചക്കായ എന്നിവയിലേതെങ്കിലും തോരന് ഉപയോഗിക്കും. ചിലയിടങ്ങളില്‍ കായ മെഴുക്കു വരട്ടിയും സാധാരണമാണ്. വടക്കൻ കേരളത്തിൽ തൈരു കൊണ്ടുള്ള വിഭവങ്ങളില്‍ കാളനാണ് ഏറെ പ്രിയം. കുറുക്കു കാളനും, പുളിശ്ശേരിയും സദ്യയില്‍ ഉണ്ടാകും. പൈനാപ്പിളോ, ഏത്തപ്പഴമോ കുമ്പളങ്ങയോ ഒഴിച്ചു കറിയായ പുളിശ്ശേരിക്ക് ഉപയോഗിക്കാറുണ്ട്. കാളന്‍ കൂട്ടി അവസാനം ചോറുണ്ണുന്ന പതിവുണ്ട്. വന്‍പയര്‍ ചേര്‍ത്ത് മത്തങ്ങയോ കുമ്പളങ്ങയോ ഉപയോഗിച്ച് തേങ്ങാപ്പാലിലാണ് ഓലന്‍ ഉണ്ടാക്കുക.


Read More: കുമ്മാട്ടി മുതൽ ഉറിയടി വരെ, പ്രശസ്തമായ ഓണക്കളികൾ ഓർമ്മയുണ്ടോ?


പായസത്തില്‍ അടപ്രഥമന്‍ തന്നെ പ്രധാനം. പണ്ട് തേങ്ങാപ്പാലാണ് ചേരുവയെങ്കില്‍ ഇന്ന് പാലിലാണ് പ്രഥമന്‍ കൂടുതലും ഉണ്ടാക്കുക. പാലടയോ പാല്‍പ്പായസമോ രണ്ടാം പായസമാകും. സേമിയയും പരിപ്പ് പ്രഥമനും സ്ഥിരം വിഭവങ്ങളിലൊന്നാണ്. തെക്കന്‍ കേരളത്തില്‍ അടയില്‍ പഴം ചേര്‍ത്ത് കഴിക്കുന്നതും പാലട, പാല്‍പ്പായസം, സേമിയ എന്നീ പായസങ്ങളില്‍ ബോളിയോ, കുഞ്ചാ ലഡുവോ ചേര്‍ത്ത് കഴിക്കുന്നതുമാന് പതിവ്.

കണ്ണൂരില്‍ ഓണസ്സദ്യയ്ക്ക് നോണ്‍-വെജ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യേകതയുണ്ട്. ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഓണത്തിന് കഴിക്കണമെന്നാണ് ഇവിടെ. ചിക്കനും, മട്ടനും, മീന്‍ വിഭവങ്ങളുമെല്ലാം ഉത്തര കേരളത്തില്‍ ഓണസ്സദ്യയിലെയും വിഭവങ്ങളാണ്.





KERALA
നടിയെ ആക്രമിച്ച കേസ്: രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുവദിക്കണം; പള്‍സര്‍ സുനി സുപ്രീം കോടതിയില്‍
Also Read
user
Share This

Popular

KERALA
KERALA
ഇസ്ലാം നിയമം മത പണ്ഡിതന്മാര്‍ പറയും, ഞങ്ങളുടെ മേല്‍ കുതിര കയറാന്‍ വരേണ്ട; എം.വി. ഗോവിന്ദന് മറുപടിയുമായി കാന്തപുരം