
ആഗ്രഹിച്ച ജോലി ലഭിക്കാത്തതിനും മെച്ചപ്പെട്ട ശമ്പളമില്ലാത്തതിനും പരാതി പറയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തിട്ടും അപേക്ഷിച്ച പോസ്റ്റ് ലഭിക്കാത്തതിന്റെ പേരിൽ ജോലി നിരസിച്ച ഒരു തൊഴിലാളിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം. തൊഴിലാളികൾക്ക് അവരുടെ ജോലി പ്രശ്‌നങ്ങൾ, ഓഫീസ് അനുഭവങ്ങൾ, ജോലിസ്ഥലത്തെ ആശങ്കകൾ എന്നിവ പങ്കിടുന്ന ജനപ്രിയ പ്ലാറ്റ്‌ഫോമായി റെഡ്ഡിറ്റിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. തൊഴിലാളികളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ അവരുടെ അനുഭവങ്ങൾ പങ്കിടാനും ഉപദേശം തേടാനും സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റുള്ളവരുമായി ബന്ധപ്പെടാനും കഴിയുന്ന വിവിധ സബ്‌റെഡിറ്റുകളും നിലവിലുണ്ട്.
റെഡ്ഡിറ്റ് ആപ്പിലെ No_Baby3592 എന്ന ഉപയോക്താവാണ് തനിക്ക് ലഭിച്ച ജോലിയിൽ നിരാശ പ്രകടിപ്പിച്ചത്. മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് റെഡ്ഡിറ്റർക്ക് ജോലിക്കായുള്ള മെയിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗോൾഡ്മാൻ സാക്‌സിന്റെ ബെംഗളൂരു ഓഫീസിൽ താൻ അഭിമുഖത്തിന് പോയത്. കമ്പനിയിലെ കംപ്ലയൻസ് വിഭാഗത്തിൽ അസോസിയേറ്റ് റോളിനായാണ് അപേക്ഷിച്ചത്. എന്നാൽ ആവശ്യപ്പെട്ട പോസ്റ്റിനെക്കാൾ താഴ്ന്ന പോസ്റ്റാണ് ലഭിച്ചത് എന്നാണ് റെഡ്ഡിറ്റർ പറയുന്നത്.
മുൻകാലങ്ങളിൽ ജോലിചെയ്ത ഓഫീസുകളിൽ നിന്നുള്ള ശമ്പള സ്ലിപ്പുകളും, നിയമന കത്തുകളും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അഭിമുഖത്തിന് പോയപ്പോൾ നൽകിയിട്ടുണ്ട്. വളരെ നന്നായി അഭിമുഖം അറ്റന്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അഭിമുഖം കഴിഞ്ഞ് മൂന്ന് മാസത്തേക്ക് കമ്പനി എച്ച്ആറിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും റെഡ്ഡിറ്റർ പറയുന്നു.
മൂന്ന് മാസത്തിന് ശേഷമാണ് ഇമെയിൽ വഴി ഔദ്യോഗികമായി ജോലി ഓഫർ ലഭിക്കുന്നത്. 25 ലക്ഷം രൂപയാണ് വാർഷിക വരുമാനം. ഇത് അദ്ദേഹത്തിന് നിലവിൽ ലഭിക്കുന്ന ശമ്പളത്തിന്റെ 87% കൂടുതലാണെന്നും റെഡ്ഡിറ്റർ സമ്മതിക്കുന്നുണ്ട്. എന്നാൽ ആവശ്യപ്പെട്ട തസ്തികയിൽ നിന്നും അനലിസ്റ്റ് തസ്തികയിലേക്കാണ് ഓഫർ വന്നത്. ഇതൊരു സാധാരണ ഓഫർ ആണെന്നും റെഡ്ഡിറ്റിൽ നിന്നും ഉപദേശം വേണമെന്നും അദ്ദേഹം പറയുന്നുണ്ട്.
കൂടാതെ 5 ലക്ഷം രൂപ ബോണസും എച്ച്ആർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ വാക്കാലുള്ള ഉറപ്പ് മാത്രമായതിനാൽ ഓഫർ ലെറ്ററിൽ അത് ഉൾപ്പെടുത്തണമെന്നും താൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. എന്നാൽ എച്ച്ആർ അത് നിരസിച്ചു. സ്ഥാപനത്തിലെ എല്ലാവർക്കും ഇത് ഒരുപോലെയാണെന്നും, അൽപ്പം വിശ്വാസം പുലർത്തണമെന്നും എച്ച്ആർ പറഞ്ഞു. ഈ പെരുമാറ്റത്തിലും താൻ വളരെ അസ്വസ്ഥനാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു വർഷത്തിനുശേഷം അവർ ഒരു ബോണസ് പോലും നൽകിയില്ലെങ്കിൽ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
താൻ ജാവ, സ്പ്രിംഗ് ബൂട്ട്, എഡബ്ല്യൂ മൈക്രോസർവീസുകൾ എന്നിവയിൽ പരിചയസമ്പന്നനായ ഒരു ബാക്കെൻഡ് ഡെവലപ്പറാണ്. താൻ ഓഫർ സ്വീകരിച്ചാൽ ശരിയാകുമോ? ഇതൊരു നല്ല കമ്പനിയും ടീമും ആണോ? ദയവായി എന്നെ സഹായിക്കൂ എന്നുമാണ് അദ്ദേഹം പറയുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്ക് ശേഷം ധാരാളം മറുപടികളും പോസ്റ്റിന് ലഭിച്ചു. അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്തും വിമർശിച്ചുമാണ് ലഭിച്ച മറുപടികളൊക്കെയും