fbwpx
കഞ്ചാവ് കൃഷി നിയമപരമാക്കി; 5000ത്തോളം പേർക്ക് മാപ്പ് നൽകി മൊറോക്കൊ രാജാവ്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Aug, 2024 01:58 PM

2021 മുതൽ ഏറ്റവും കൂടുതൽ കഞ്ചാവ് വ്യവസായം ചെയ്യുന്നത് മൊറോക്കയിലാണ്.

WORLD


കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട കേസിൽ 5000 ത്തോളം പേർക്ക് മൊറോക്കൊയിലെ രാജാവ് മാപ്പ് നൽകിയതായി മൊറോക്ക നീതിന്യായ മന്ത്രാലയം അറിയിച്ചു. 2021 മുതൽ ഏറ്റവും കൂടുതൽ കഞ്ചാവ് വ്യവസായം ചെയ്യുന്നത് മൊറോക്കയിലാണ്. ഇത് മരുന്നുല്പാദനത്തിന്റെ ആവശ്യത്തിനായി പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാൻ അനുമതിയുണ്ടെങ്കിലും വിനോദാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഇപ്പോഴും ഇവിടെ വിലക്കുണ്ട്.

നിയമപരമായ കഞ്ചാവ് കൃഷി നടത്തുന്നത്, കർഷകരുടെ വരുമാനം വർധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും പ്രചോദനമാകും എന്ന് മൊറോക്കൻ കഞ്ചാവ് നിയന്ത്രണ സ്ഥാപനത്തിന്റെ തലവൻ മുഹമ്മദ് എൽ ഗുറോജ് പറഞ്ഞു.

Read More: മിതമായ മദ്യപാനം പോലും മുതിര്‍ന്നവരില്‍ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു; ഗവേഷകര്‍

കൃഷി പെർമിറ്റുകളുടെ എണ്ണം വർധിപ്പിച്ചതോടെ ബെൽഡിയ എന്നറിയപ്പെടുന്ന മൊറോക്കൊയിലെ ഒരു ഹാഷിഷ് ഇനം കൃഷി ചെയ്യാൻ കഞ്ചാവ് നിയന്ത്രണ സ്ഥാപനം അനുവദിച്ചതിനാല്‍ ഈ വർഷം കൃഷി കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷ.

വടക്കൻ മൊറോക്കൊയിലെ ലക്ഷകണക്കിന് ആളുകൾക്ക് കഞ്ചാവ് കൃഷി അവരുടെ പ്രധാന വരുമാന മാർഗമാണ്. വർഷങ്ങളായി കഞ്ചാവ് ഇവിടെ വളർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. 2021ൽ കഞ്ചാവ് കൃഷി നിയമപരമാക്കിയപ്പോൾ അത് കർഷകരുടെ വരുമാനം വർധിപ്പിക്കാനും, നിയമസാധുതയില്ലാതെ കഞ്ചാവ് കയറ്റുമതി ചെയ്യുന്നതിൽ നിന്നും അവരെ കുറ്റവിമുക്തരാക്കുവാനും കഴിഞ്ഞിരുന്നു. 


Also Read
user
Share This

Popular

KERALA
KERALA
ചെന്താമര ലക്ഷ്മിയെ കൊല്ലുന്നത് കണ്ടതായി ദൃക്‌സാക്ഷിയുടെ മൊഴി; 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു