കണ്ണുകൾക്ക് കൊടുക്കാം കരുതൽ; സംരക്ഷണം തന്നെ പ്രധാനം

എന്തൊക്കെയാണ് നമ്മുടെ കണ്ണുകൾക്ക് ദോഷം ചെയ്യുന്നത് എന്നാദ്യം തിരിച്ചറിഞ്ഞിട്ട് വേണം അതിന് പ്രതിവിധി സ്വീകരിക്കാൻ.
കണ്ണുകൾക്ക് കൊടുക്കാം കരുതൽ; സംരക്ഷണം തന്നെ പ്രധാനം
Published on

കണ്ണുകൾ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. എന്നാൽ കണ്ണുകൾക്ക് കൂടുതൽ സംരക്ഷണം കൊടുക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ഫോൺ ഉപയോഗവും, ആധുനിക ജീവിത രീതികളും എല്ലാം നമ്മുടെ കണ്ണുകൾക്ക് ദോഷം ചെയ്യും. എന്തൊക്കെയാണ് നമ്മുടെ കണ്ണുകൾക്ക് ദോഷം ചെയ്യുന്നത് എന്നാദ്യം തിരിച്ചറിഞ്ഞിട്ട് വേണം അതിന് പ്രതിവിധി സ്വീകരിക്കാൻ.

കൂടുതൽ നേരം ഫോൺ ഉപയോഗിക്കുന്നത് നമ്മുടെ കണ്ണുകൾക്ക് ഹാനികരമാണ്. ഫോൺ മാത്രമല്ല ടിവി, ടാബ്ലറ്റുകൾ, കമ്പ്യൂട്ടർ അങ്ങനെ എല്ലാം അധികമായാൽ കണ്ണുകൾക്ക് കേടാണ്. സ്ക്രീൻടൈം അധികമായാൽ കുറച്ച് സെക്കൻഡുകൾ കണ്ണടച്ച് കണ്ണുകൾക്ക് വിശ്രമം കൊടുക്കുന്നത് നല്ലതായിരിക്കും. കണ്ണുകൾക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാൻ കണ്ണടകൾ വെക്കുന്നതും നല്ലതാണ്.


യുവി റേയ്സിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുക എന്നതും വളരെ പ്രധാനമാണ്. ഇത് കണ്ണുകൾക്ക് തിമിരം പോലെയുള്ള അസുഖങ്ങൾ ബാധിക്കാൻ ഇടവരുത്തും. അതിനാൽ സൂര്യപ്രകാശത്തിലിറങ്ങുമ്പോള്‍ സൺഗ്ലാസ് വെയ്ക്കുന്നത് നല്ലതാണ്. സൺഗ്ലാസ്സുകൾ യുവി റേയ്സിനെ 100% പ്രതിരോധിക്കാൻ സഹായിക്കും.

കണ്ണുകൾക്ക് വേദന അനുഭവപ്പെടുക, കണ്ണുകളിൽ നിന്ന് വെള്ളം വരുക, വരണ്ട കണ്ണുകൾ, കണ്ണുകളിൽ ക്ഷീണം അനുഭവപ്പെടുക എന്നിവ പോലുള്ള അവസ്ഥകൾ വരുമ്പോൾ ഉടനെ
ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അസുഖം കൂടുതൽ രൂക്ഷമാകുന്നത് തടയാൻ ഇത് സഹായിക്കും. സ്വയം ചികിത്സ ഒഴിവാക്കണം.

പ്രമേഹം, രക്തസമ്മർദ്ദം ഉള്ളവരിലും കാഴ്ച വൈകല്യം കൂടാൻ സാധ്യയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് തടയാൻ കൃത്യമായി ആരോഗ്യ പരിശോധന നടത്തുകയും ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി മരുന്നുകൾ സ്വീകരിക്കുകയും വേണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com