ചാന്ദിപുര വൈറസ് പ്രധാനമായും ബാധിക്കുന്നത് കുട്ടികളെ; രോ​ഗം തടയേണ്ടതെങ്ങിനെ?

മുതിർന്നവർക്ക് വൈറസ് പിടിപെടുമെങ്കിലും, അവരിൽ സാധാരണയായി നേരിയ ലക്ഷണങ്ങളും, കുറഞ്ഞ മരണനിരക്കുമാണുള്ളത്
ചാന്ദിപുര വൈറസ് പ്രധാനമായും ബാധിക്കുന്നത് കുട്ടികളെ; രോ​ഗം തടയേണ്ടതെങ്ങിനെ?
Published on

​ഗുജറാത്തിൽ ഭീതി വിതയ്ക്കുകയാണ് ചാന്ദിപുര വൈറസ് അണുബാധ. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മരണം 20 ആയി. 37 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നത്. ഈ വൈറസ് ബാധയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതേത്തുടർന്ന് ഏറ്റവുമധികം മരണപ്പെട്ടത് കുട്ടികളാണെന്നതാണ്. ചാന്ദിപുര വൈറസ് ആരെയും ബാധിക്കാം. എന്നാൽ, കുട്ടികളിൽ രോഗ പ്രതിരോധശേഷിക്കുറവും, രോഗം പെട്ടെന്ന് വ്യാപിക്കുന്നതും കാരണം ഇത് മാരകമായി മാറുകയാണ്.

1965ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസ്, റാബ്ഡോവിറിഡേ ഇനത്തിൽപെട്ട വൈറസാണ്. ഈഡിസ് ഈജിപ്‌തി കൊതുകുകളും, ഈച്ചകളുമാണ് രോഗവാഹകർ. മുതിർന്നവർക്ക് വൈറസ് പിടിപെടുമെങ്കിലും, അവരിൽ സാധാരണയായി നേരിയ ലക്ഷണങ്ങളും, കുറഞ്ഞ മരണനിരക്കുമാണുള്ളത്.

ചാന്ദിപുര വൈറസ് ലക്ഷണങ്ങൾ
- കടുത്ത പനി
- കഠിനമായ തലവേദന
- ഛർദ്ദി
- അപസ്മാരം
- മാനസികാവസ്ഥയിലെ മാറ്റം (ആശയക്കുഴപ്പം, മയക്കം)
- കോമ (തീവ്രമായ കേസുകളിൽ)

ചാന്ദിപുര വൈറസ് എങ്ങനെ തടയാം

- റിപ്പലൻ്റുകൾ ചർമത്തിൽ പുരട്ടുക.
- നീളൻ കൈയുള്ള ഷർട്ടുകളും പാൻ്റും ധരിക്കുക.
- കൊതുകുവലകൾ ഉപയോ​ഗിക്കുക.
- വീട്ടിലും ചുറ്റുവട്ടത്തുമായി കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്ത്, വീടും പരിസരവും വ‍ൃത്തിയായി സൂക്ഷിക്കുക.
- വൈറസിനെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുക

രോഗം നേരത്തേ കണ്ടെത്താനും ചികിത്സ നൽകാനും, നിരീക്ഷണം വർധിപ്പിക്കാനുമാണ് ഡോക്ടർമാർ നൽകുന്ന നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com