ചുമയും തൊണ്ടവേദനയും കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഉപ്പുവെള്ളം കവിൾകൊള്ളുക എന്നത്
കാലാവസ്ഥ മാറുന്നതനുസരിച്ച് നമുക്ക് സർവസാധാരണയായി വരുന്നതാണ് ചുമയും ജലദോഷവും. ഇതിന് മരുന്നുകൾ ലഭ്യമാണെങ്കിൽ കൂടി, വീട്ടിലും ചുമയും ജലദോഷവും മാറാനുള്ള പൊടിക്കൈകൾ ഉണ്ട്.
ചുമയും ജലദോഷവും നിയന്ത്രിക്കാനുള്ള മാർഗങ്ങൾ:
ഉപ്പുവെള്ളം കവിൾകൊള്ളുക
ചുമയും തൊണ്ട വേദനയും കുറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഉപ്പുവെള്ളം കവിൾകൊള്ളുക എന്നത്. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേക്ക് അര ടീസ്പൂൺ ഉപ്പ് കലർത്തുക. 15 മുതൽ 30 സെക്കന്റ് കവിൾകൊണ്ട ശേഷം തുപ്പിക്കളയുക. ഒരു ദിവസം രണ്ട് നേരം ഇത് ചെയ്യുക. ഇങ്ങനെ ചെയുന്നത് ചുമയും തൊണ്ട വേദനയും കുറയ്ക്കുകയും കഫം വിട്ടുമാറാണ് സഹായിക്കുകയും ചെയ്യും.
Read More: കറ്റാർവാഴ ഇത്ര പവർഫുൾ ആയിരുന്നോ? അറിയാം കറ്റാർവാഴയുടെ ഗുണങ്ങൾ
തേൻ, തുളസി, കുരുമുളക് പേസ്റ്റ്
തുളസി, കുരുമുളക് എന്നിവ പേസ്റ്റ് ആക്കി തേനിൽ ചേർത്ത് ദിവസം രണ്ട്, മൂന്ന് നേരം കഴിച്ചാൽ, ചുമ കുറയുകയും, രോഗപ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും.
ഇഞ്ചി, കറുവപ്പട്ട, മഞ്ഞൾ പാനീയം
ഇഞ്ചി, കറുവപ്പട്ട, മഞ്ഞൾ എന്നിവ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നവയാണ്. ഇഞ്ചി അരിഞ്ഞത്, ഒരു തരി കറുവപ്പട്ടയും മഞ്ഞളും കൂടെ ചെറുചൂട് വെള്ളത്തിൽ ചേർത്ത് കഴിക്കാം. മധുരം വേണമെങ്കിൽ ഒരു സ്പൂൺ തേനും ചേർക്കാം. ഇത് കുടിക്കുന്നത് ശരീരത്തിന്റെ, മുഴുവൻ ആരോഗ്യത്തിനും, ചുമ ജലദോഷം എന്നിവ മാറാനും സഹായിക്കും.
Read More: കാൻസർ ചികിത്സയിൽ വഴിത്തിരിവ്; ഏഴ് രാജ്യങ്ങളിൽ ആദ്യ ശ്വാസകോശ അർബുദ വാക്സിൻ പരീക്ഷിച്ചു
ചിക്കൻ സൂപ്പ്
ചുമയും ജലദോഷവും മാറാൻ ഏറ്റവും നല്ലതാണ് ചിക്കൻ സൂപ്പ്. ഇതിൽ നിറയെ ന്യൂട്രിയന്റ്സ് ഉള്ളത് കൊണ്ട് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയവ കുറയ്ക്കാനും സഹായിക്കും. ചിക്കൻ സൂപ് ഉണ്ടാക്കുമ്പോൾ നിറയെ പച്ചക്കറികളും അതിൽ ചേർക്കുന്നത് നല്ലതായിരിക്കും.