
ഒരു വികസിത രാജ്യത്തിന് ഏറ്റവും ആവശ്യം സാമ്പത്തിക പുരോഗതിയാണ്. അതിനായി തൊഴിലാളികൾക്ക് കൂടുതൽ ജോലി സമയം കൊടുക്കുന്നതിൽ അതിശയിക്കാനില്ല. അതേസമയം, തൊഴിലാളികളുടെ മാനസിക സാമൂഹിക ആരോഗ്യവും വളരെ പ്രധാനമാണ്.കാരണം, തൊഴിലാളികൾ എന്ന് പറയുന്നത് ആ കമ്പനിയുടെയും, ആ രാജ്യത്തിന്റെയും സ്വത്താണ്. അവരുടെ കഠിനാധ്വാനമാണ് രാജ്യത്തിൻറെ പുരോഗതിയെ നിശ്ചയിക്കുന്നത്.
യുഎഇ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ തൊഴിലാളികളുടെ ജോലി സമയം വളരെ കൂടുതലാണ്. അങ്ങനെ ജോലി സമയം കൂടുതലുള്ള ചില രാജ്യങ്ങളെ പരിചയപ്പെടാം.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്
യുഎഇയുടെ സാമ്പത്തികം പ്രധാനമായും എണ്ണ, ധനകാര്യം, നിർമാണ മേഖലകളിൽ നിന്നാണ്. ഈ മേഖലകളിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ ഈ മേഖലയിൽ വിശ്രമമില്ലാത്ത ജോലി സമയം ആവശ്യമാണ്. ആഴ്ചയിൽ ഏകദേശം 52.6 മണിക്കൂറാണ് യുഎഇയിലെ ശരാശരി ജോലി സമയം.
Read More: ബൈക്കിന്റെ പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ
മലേഷ്യ
വളരെ വൈവിധ്യമാർന്ന സമ്പത്ത് വ്യവസ്ഥയുള്ള ഒരു രാജ്യമാണ് മലേഷ്യ. മലേഷ്യയുടെ സാമ്പത്തിക പുരോഗതി കൃഷി, നിർമാണ മേഖലകളിൽ നിന്നാണ്. മലേഷ്യയിലെ ഒരാഴ്ചയിലെ ശരാശരി ജോലിസമയം 52.2 മണിക്കൂറാണ്.
സിംഗപ്പൂർ
വികസിത രാജ്യത്തിന്റെ മറ്റൊരു പേരാണ് സിംഗപ്പൂർ. ഇപ്പോഴും നിരവധി ആളുകളുടെ സ്വപ്നമാണ് സിംഗപ്പൂരെന്ന രാജ്യം. നിർമാണ മേഖലയിലും, ടെക്നോളജിയിലും മറ്റുമാണ് സിംഗപ്പൂരിലെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്നത്. രാജ്യം സാമ്പത്തിക പുരോഗതി കൈവരിച്ചെങ്കിലും തൊഴിലാളികൾ അധിക സമയം പണിയെടുത്ത് ബുദ്ധിമുട്ടുന്ന അവസ്ഥയാണിപ്പോഴും. സിംഗപ്പൂരിലെ ശരാശരി ജോലി സമയം ആഴ്ചയിൽ 51.9 മണിക്കൂറാണ് .
ഹോങ്കോങ്
ഹോങ്കോങ് എന്ന് പറയുന്ന രാജ്യം പ്രധാനമായും വ്യാപാര - സാമ്പത്തിക കേന്ദ്രമാണ്. ശരാശരി 51.6 മണിക്കൂറാണ് ഹോങ്കോങിലെ ജോലി സമയം. ഈ രാജ്യത്തെ ജീവിതച്ചെലവും വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇവിടെയുള്ള തൊഴിലാളികൾക്ക് അധിക ജോലി സമയത്തോടൊപ്പം അധിക സമ്മർദവും ഉണ്ടാകാറുണ്ട്.