മാഗി മുതൽ യുപിഎസ്‌സി വരെ; വിവാഹ മോചനത്തിനുള്ള വിചിത്ര കാരണങ്ങൾ

തന്റെ ഭാര്യക്ക് നന്നായി പാചകം ചെയ്യാൻ അറിയില്ല. അതിനാൽ, അവർ ദിവസവും മൂന്ന് നേരവും മാഗിയാണ് തനിക്ക് നൽകുന്നതെന്നാണ് ഇയാൾ കോടതിയെ അറിയിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

ഓരോ വർഷവും ഇന്ത്യയിൽ വിവാഹ മോചനങ്ങളുടെ എണ്ണവും വർധിച്ചു കൊണ്ടിരിക്കുകയാണ്. വിവാഹ മോചനത്തിന് പലതരം കാരണങ്ങള്‍ നമ്മൾ കേട്ടിട്ടുണ്ട്. സ്ത്രീധന പ്രശ്നങ്ങളും, ഗാർഹിക പീഢനങ്ങളും എല്ലാമാണ് പൊതുവെ കാരണങ്ങളായി എടുത്തു കാട്ടാറുള്ളത്. എന്നാൽ, ചില വ്യത്യസ്ത കാരണങ്ങളാലും വിവാഹ മോചനത്തിനായി ദമ്പതികൾ കോടതി കയറി ഇറങ്ങാറുണ്ട്.

കർണാടകയിൽ ഒരു വ്യക്തി തന്റെ ഭാര്യയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെടാൻ കാരണം, ഭാര്യ സ്ഥിരമായി മാഗ്ഗി ഉണ്ടാക്കുന്നു എന്നതാണ്. ഭാര്യക്ക് നന്നായി പാചകം ചെയ്യാൻ അറിയില്ല. അതിനാൽ, അവർ ദിവസം മൂന്ന് നേരവും മാഗിയാണ് ഉണ്ടാക്കി നൽകുന്നതെന്നാണ് ഇയാൾ കോടതിയെ അറിയിച്ചത്. ഇരുവർക്കും പരസ്പര സമ്മതത്തോടെ കോടതി വിവാഹ മോചനം നൽകുകയും ചെയ്തു.

ഭാര്യ 10 വർഷമായി തന്നെ ലഡു മാത്രമേ കഴിക്കാൻ അനുവദിക്കുന്നുള്ളു എന്ന് പറഞ്ഞാണ് ഉത്തർ പ്രദേശിൽ നിന്നൊരു യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. ഭാര്യ പതിവായി ഒരു പൂജാരിയെ കാണുന്നുണ്ടെന്നും അയാളുടെ നിർദേശ പ്രകാരം രാവിലെയും വൈകുന്നേരവും നാല് ലഡു വീതം കഴിക്കാൻ തരുന്നുള്ളുവെന്നും, ഇതല്ലാതെ മറ്റൊരു ഭക്ഷണവും തരുന്നില്ലെന്നുമായിരുന്നു പരാതി. ഭാര്യയുടെ ഈ സ്വഭാവമാണ് 10 വർഷമായുള്ള ദാമ്പത്യ ബന്ധം അവസാനിപ്പിക്കാൻ കാരണമായത്.

വിവാഹ മോചനത്തിനായുള്ള മറ്റൊരു വിചിത്രമായ കാരണം പങ്കാളി തന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നാണ്. 2020ൽ യുപിയിലാണ് സംഭവം നടന്നത്. ഭർത്താവ് തന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും,വഴക്കുണ്ടാക്കാറില്ലെന്നും കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. 

അതേസമയം,  2019ല്‍ ഭോപ്പാലിൽ നിന്നുള്ള ഒരു സ്ത്രീ വിവാഹ മോചനം ആവശ്യപ്പെട്ടത്, ഭർത്താവ് യുപിഎസ്സിക്ക് പഠിക്കുകയാണെന്നും അതിനാൽ ഭർത്താവിൽ നിന്നും ശ്രദ്ധയും പരിഗണയും ലഭിക്കുന്നില്ല എന്നായിരുന്നു. തനിക്കുവേണ്ടി സമയം ചിലവഴിക്കാനോ, തന്റെ ബന്ധുക്കളെ കാണാനോ പങ്കാളി കൂട്ടാക്കുന്നില്ലെന്നും, അയാൾ എല്ലാ സമയവും പഠനത്തിനായി ചിലവഴിക്കുയാണെന്നുമാണ് പരാതി. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com