ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് പൊട്ടാസിയം ഉള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
രക്‌ത സമ്മർദ്ദം ഒരു സാധാരണ രോഗമായി നമുക്കിടയിൽ മാറി കഴിഞ്ഞു. നമ്മുടെ ദിനചര്യയിലും ഡയറ്റിലും ശ്രദ്ധിക്കുക മാത്രമാണ് ഇതിനൊരു പ്രതിവിധി. അതിൽ പ്രധാനമായത് പൊട്ടാസ്യമാണ്. ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് പൊട്ടാസ്യം ആവശ്യമാണ്. ഇത് ആവശ്യത്തിന് ലഭിച്ചാൽ രക്ത സമ്മർദ്ദം നിയന്ത്രിച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം.
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് പൊട്ടാസ്യം ഉള്ള ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
പൊട്ടാസ്യം കൂടുതലുള്ള ഭക്ഷങ്ങൾ പരിചയപ്പെടാം.
ഇല കറികൾ
ചീര, ബ്രോക്കോളി പോലുള്ള ഇലക്കറികളിൽ പൊട്ടാസിയം കൂടുതലുണ്ട്. ഇവ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും, ഭാരം നിയന്ത്രിക്കാനും സഹായിക്കും.
പഴം
പൊട്ടാസ്യത്തിന്റെ കലവറയാണ് പഴം. ഇവ രക്‌ത സമ്മർദം നിയന്ത്രിക്കാനും, ശരീരത്തിനും വേണ്ട പൊട്ടാസ്യം നൽകാനും സഹായിക്കും. ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
മധുരക്കിഴങ്ങ്
ഇവ കഴിക്കുന്നത് രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ മാത്രമല്ല, വൃക്കയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്റെയും ഫൈബറിന്റെയും കലവറയായ മധുരക്കിഴങ്ങ് ഹൃദയാരോഗ്യത്തിനും, ദഹന ശക്തിക്കും നല്ലതാണ്.
തേങ്ങാ വെള്ളം
തേങ്ങാ വെള്ളം പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ്. ഇവ രക്തസമ്മർദം നിയന്ത്രിച്ച്, ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ശരീരഭാരം നിയന്ത്രിക്കാൻ ഇവ നല്ലതാണ്.
മീൻ
ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ് മീൻ. ഇവ ഹൃദയത്തിന്റെ ആരോഗ്യം പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. അതുമാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കാനും , ഓർമശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുക)