
ആർത്തവ സമയത്തുള്ള വേദന ലോകത്തുള്ള എല്ലാ സ്ത്രീകൾക്കും മനസിലാക്കാൻ സാധിക്കും. തലവേദന, നടുവേദന, വയറുവേദന അങ്ങനെ തുടങ്ങി ഒരുപാട് ശാരീരിക വിഷമതകൾ നിറഞ്ഞതാണ്. ഈ വേദനകൾ കുറയ്ക്കുവാൻ വേദന സംഹാരി ഗുളികകൾ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ, ഇത്തരം ഗുളികകളുടെ അമിത ഉപയോഗവും അത്ര നല്ലതല്ല. ഇതാ, വീട്ടിൽ തന്നെ വേദന കുറയ്ക്കാനായി ഉണ്ടാക്കാൻ സാധിക്കുന്ന 3 പൊടിക്കൈകൾ...
ജിഞ്ചർ ടീ
ഇഞ്ചി ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നത്, യൂട്രസിലുള്ള മസിലുകളെ അയക്കാനും, അത് വഴി വേദന കുറയ്ക്കാനും സഹായിക്കും. ഇതിലുള്ള ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇതിനെല്ലാമുപരി തലകറക്കം, ദഹക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും ജിഞ്ചർ ടീ നല്ലതാണ്.
ഹോട്ട് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിലുള്ള അയൺ, പൊട്ടാസിയം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റ്സ് എന്നിവ ആർത്തവം മൂലമുള്ള വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഇത് യൂട്രസിലുള്ള മസിലുകളെ അയക്കാനും ചോക്ലേറ്റ് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പാലിൽ ഡാർക്ക് ചോക്ലേറ്റ്, വനില എക്സ്ട്രാക്റ്റ്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നിങ്ങൾക്ക് ഹോട്ട് ചോക്ലേറ്റ് ഉണ്ടാക്കി കഴിക്കുന്നതും വേദന കുറയ്ക്കാൻ ഉത്തമമാണ്.
ടർമെറിക് മിൽക്ക്
കുട്ടികൾക്ക് അസുഖം വരുമ്പോള്‍ നമ്മൾ പാലിൽ മഞ്ഞൾ ചേർത്ത് കൊടുക്കാറില്ലേ? ആർത്തവ സമയങ്ങളിലും ഇതുപോലെ പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഒരു പരിധി വരെ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.