fbwpx
ആദ്യ ദിനം ഒരു ഓർഡർ പോലുമില്ല; ഇന്ന് 3 ലക്ഷത്തിലധികം റെസ്‌റ്റോറെന്റുകളുമായി പാട്ണർഷിപ്‌; സ്വിഗ്ഗിയുടെ വിജയഗാഥ ഇങ്ങനെ...
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 01:56 PM

വിപണിയിൽ സ്വിഗ്ഗി എത്തിയിട്ട് ഈ ഓഗസ്റ്റിൽ 10 വർഷം പൂർത്തിയാവുകയാണ്

NATIONAL


നല്ല വിശപ്പ് വന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് എന്തായിരിക്കും? ഭക്ഷണം ഉണ്ടാക്കുമോ, അതോ ഓൺലൈനിൽ ഓർഡർ ചെയ്യുമോ? ഓർഡർ ചെയ്യുമല്ലേ! അതെ, ഓൺലൈൻ ആയി ഫുഡ് ഓർഡർ ചെയ്യുക എന്നത് നമ്മുടെ സ്ഥിരം പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്വന്തം വീട്ടിൽ നിന്ന് മാറി താമസിക്കുന്നവർക്ക് ഏറ്റവും സഹായകമാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോം. ഓണത്തിനുള്ള സദ്യ വരെ ഓൺലൈനിൽ കിട്ടും. ഇന്ന് ഇത്തരത്തിലുള്ള നിരവധി സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അതിൽ ഏറ്റവും പ്രമുഖമാണ് സ്വിഗ്ഗി.
വിപണിയിൽ സ്വിഗ്ഗി എത്തിയിട്ട് ഈ ഓഗസ്റ്റിൽ 10 വർഷം പൂർത്തിയാവുകയാണ്. സ്വിഗ്ഗിയുടെ ആദ്യ ദിനത്തെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് സ്വിഗ്ഗി സിഇഒയും സഹ സ്ഥാപകനുമായ ശ്രീഹർഷ മജെറ്റി.


Read More: ഡേറ്റിംഗ് ആപ്പുകൾ വഴി 'സ്‌കാം ഡേറ്റുകൾ'; യുവാക്കള്‍ക്ക് നഷ്ടപെടുന്നത് പതിനായിരങ്ങള്‍


സ്വിഗ്ഗി തുടങ്ങിയ ആദ്യ ദിവസം ഒരു ഓർഡർ പോലും ലഭിച്ചില്ലായിരുന്നു എന്നാണ് ശ്രീഹർഷ പറയുന്നത്. 2014 ഓഗസ്റ് 6 നാണ് സ്വിഗ്ഗി ലോഞ്ച് ആയത്. എന്നാൽ അതിന്റെ പിറ്റേദിവസം തങ്ങൾക്ക് ആദ്യത്തെ ഓർഡർ ലഭിച്ചുവെന്നും, അതായിരുന്നു ഈ യാത്രയുടെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു. ട്രഫിൾ ആയിരുന്നു തങ്ങളുടെ ആദ്യത്തെ പാർട്ണർ. ആദ്യമെല്ലാം രണ്ട് ഓർഡറുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്, എന്നാൽ പിന്നീട് 7261 ഓർഡറുകൾ വരെ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് ഇത്തരത്തിലൊരു സംരംഭം തുടങ്ങിയപ്പോൾ തങ്ങളെ വിശ്വസിച്ച് കൂടെ നിന്നവർക്ക് ശ്രീഹർഷ നന്ദി പറഞ്ഞു.

ഇന്ന് 3 ലക്ഷത്തിലധികം റെസ്റ്റോറന്റുകളുമായി സ്വിഗ്ഗിക്ക് പാർട്ടർഷിപ് ഉണ്ട്. നന്ദൻ റെഡ്‌ഡി, രാഹുൽ ജെയ്‌മിനി എന്നിവരാണ് ശ്രീഹർഷാ മജെറ്റി കൂടാതെയുള്ള മറ്റു സഹസ്ഥാപകർ.

KERALA
"പാർട്ടി തരുന്ന സ്ഥാനമെടുക്കുക, തരാത്തത് വിടുക"; സണ്ണി ജോസഫ് ഉൾക്കൊള്ളാൻ സാധിക്കുന്നൊരു വ്യക്തിത്വമെന്ന് കെ. സുധാകരൻ
Also Read
user
Share This

Popular

NATIONAL
NATIONAL
പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി? ഇസ്ലാമാബാദ് അടക്കം വിവിധ ഇടങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി സൂചന