fbwpx
സോഷ്യൽ മീഡിയ തിരക്ക് കൂട്ടുന്നു, ഈ കുഞ്ഞു 'ഭീമനെ' കാണാൻ; പോപ്പ് ഗായിക കാറ്റി പെറിയേയും ആരാധികയാക്കിയ പെസ്റ്റോ പെൻഗ്വിൻ
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Sep, 2024 12:09 PM

കാണാന്‍ വമ്പനാണെങ്കിലും വെറും ഒൻപത് മാസം പ്രായമുള്ളൂ ഈ കുഞ്ഞന്

WORLD


ഓസ്ട്രേലിയയിലെ അക്വേറിയത്തില്‍ പിറന്ന പെസ്റ്റോ എന്ന ഭീമന്‍ പെഗ്വിന്‍ കുഞ്ഞാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പോപ്പ് താരം കാറ്റി പെറിയടക്കമുള്ള സെലിബ്രിറ്റികൾ ഇന്ന് പെസ്റ്റോയുടെ ഫാനാണ്. 

സീ ലൈഫ് അക്വേറിയത്തിലേക്ക് ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. ചോക്ലേറ്റ് തവിട്ടുനിറമുള്ള ഒരു ഭീമന്‍ പെന്‍ഗ്വിനെയാണ് എല്ലാ കണ്ണുകളും തേടുന്നത്. കാണാന്‍ വമ്പനാണെങ്കിലും വെറും ഒൻപത് മാസം പ്രായമുള്ളൂ ഈ കുഞ്ഞന്. എന്നാലിപ്പോള്‍ തൻ്റെ അച്ഛൻ ടാംഗോയേക്കാളും അമ്മ ഹഡ്‌സനെയെും വെട്ടിച്ച് കുഞ്ഞൻ വളർന്നു. പെസ്റ്റോയുടെ ഈ അസാധാരണ വളർച്ച തന്നെയാണ് സോഷ്യല്‍ മീഡിയയെ അമ്പരിപ്പിച്ചതും.

ALSO READ: ഭാര്യക്ക് ബിക്കിനിയിടാന്‍ മോഹം; 300 കോടിക്ക് ദ്വീപ് വാങ്ങി ദുബായ് വ്യവസായി

അമേരിക്കൻ പോപ്പ് താരമായ കാറ്റി പെറിയടക്കമുള്ള സെലിബ്രറ്റികളാണ് പെസ്റ്റോയുടെ ആരാധകർ. കോഴിക്കുഞ്ഞിനെപ്പോലെയിരിക്കുന്ന പെസ്റ്റോയെ ഒന്നുമ്മവയക്കാന്‍ കൊതിയുണ്ടെന്നാണ് ഓസ്ട്രേലിയയിലെ ഒരുപരിപാടിക്കിടെ കാറ്റി പെറി ആഗ്രഹം പറഞ്ഞത്. 

പെസ്റ്റോ മറ്റു പെൻഗ്വിനുകൾക്കൊപ്പം

സാധാരണ ഒരു കിംഗ് പെഗ്വിന്‍ ജനിച്ചുവീഴുമ്പോള്‍ 500 ഗ്രാമില്‍ താഴെയായിരിക്കും ഭാരം. അതുകൊണ്ടുതന്നെ 200 ഗ്രാമുള്ള പെസ്റ്റോ ജനിക്കുമ്പോള്‍ ഇക്കാണുന്ന ആരവങ്ങളൊന്നുമുണ്ടായില്ല.  എന്നാല്‍ മൂന്ന് മാസം കൊണ്ട് കഥമാറി. പെസ്റ്റോ 9.1 കിലോ തൂക്കമുള്ള വമ്പന്‍ കുഞ്ഞായി. കൂട്ടത്തിലെ മുതിർന്നവരെക്കാള്‍ തലപ്പൊക്കവുമായി അവന്‍ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒൻപത് മാസമായപ്പോഴേക്കും 22.5 കിലോയായി തൂക്കം. ജനിച്ചപ്പോഴുള്ളതിനേക്കാള്‍ നൂറിരട്ടിയിലധികം ഭാരം. മൂന്ന് വയസുള്ള ഒരു മനുഷ്യകുഞ്ഞിന്‍റെ ശരാശരി ഉയരവുമുണ്ട് ഈ കുഞ്ഞു ഭീമന്. ഒമ്പതു മാസത്തിൽ ഇങ്ങനെയാണെങ്കിൽ പ്രായം കൂടും തോറും എങ്ങനെയിരിക്കും പെസ്റ്റോയുടെ വളർച്ച എന്ന കൗതുകത്തിലാണ് ആരാധകർ. 

ALSO READ: രക്ഷാദൗത്യത്തിനായി ബഹിരാകാശത്തേക്ക് പറന്ന് 'സ്പേസ് എക്‌സ്' റോക്കറ്റ്; സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിയെത്തുമോ?


KERALA
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പുക; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം
Also Read
user
Share This

Popular

KERALA
KERALA
പുക ശ്വസിച്ചല്ല രോഗികൾ മരിച്ചത്; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ