
ഇലപ്പൊഴിയുന്ന ശിശിരത്തില്‍ നിന്നും തളിരിടുന്ന വസന്തത്തിലേക്കുള്ള ചുവടുവെപ്പാണ് ഫെബ്രുവരി. പ്രണയ വസന്തത്തിന്റെ കുളിര് കാറ്റുമായി എത്തുന്ന ഫെബ്രുവരിയിലാണ് പ്രണയദിനവും, എന്നാല്‍ ഫെബ്രുവരി 14 പ്രണയ ദിനമായി ആചരിക്കുന്നത് വിവാഹം നിഷേധിക്കപ്പെട്ടവര്‍ക്ക് വിവാഹം നടത്തി കൊടുത്തതിന് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ വാലന്റൈനിന്റെ മരണ ദിവസമാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാത്ത ഒരു കാര്യമാണ്.
ഫെബ്രുവരി ഏഴ് മുതല്‍ ഇനി ഏഴ് നാള് ലോകമെമ്പാടും പ്രണയം പൂത്തുലയുന്ന നാളുകളാണ്. പ്രണയിക്കുന്നവരും പ്രണയം പറയാന്‍ കാത്തു നില്‍ക്കുന്നവരും വാലന്റൈന്‍സ് ഡേ വരെയുള്ള ഏഴു നാള് ആഘോഷമാക്കുന്നു. ഇന്ന് പ്രണയം പങ്കുവയ്ക്കാനും, ഊട്ടിയുറപ്പിക്കാനും കമിതാക്കള്‍ ഇന്ന് പ്രണയത്തിന്റെ വര്‍ണ്ണപ്രഭയും സുഗന്ധവുമുള്ള റോസാപ്പൂക്കള്‍ കൈമാറും.
പ്രണയ ദിനത്തിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും, പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചു തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആഘോഷമാക്കാനുള്ള ദിവസങ്ങളാണ് കടന്നു വരുന്നത്. ഇന്ന് മുതല്‍ ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ വരെയുള്ള ഏഴ് ദിവസങ്ങള്‍ വാലന്‍ന്റൈന്‍സ് വാരമായാണ് കരുതപ്പെടുന്നത്. പ്രൊപ്പോസ് ഡേ, ടെഡി ഡേ, ചോക്ലേറ്റ് ഡേ, പ്രോമിസ് ഡേ, ഹഗ്ഗ് ഡേ, കിസ്സ് ഡേ തുടങ്ങി ഈ ഏഴ് ദിവസവും പ്രത്യേകതകളുണ്ട്.
ഫെബ്രുവരി 7ന് പരമ്പരാഗത രീതിയില്‍ റോസാപ്പൂക്കള്‍ കൈമാറി പ്രണയം അറിയിക്കുമ്പോള്‍ ഫെബ്രുവരി 8 കമിതാവിനോടുള്ള തന്റെ കരുതല്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ്. 9നു ചോക്ലേറ്റിലൂടെ പ്രണയ മാധുര്യം നുകര്‍ന്ന്, 10ന് ടെഡി പങ്കുവയ്ക്കും. അടുത്ത മൂന്നു ദിവസങ്ങള്‍ ബന്ധത്തെ ബലപ്പെടുത്താനുള്ളതാണ്. 11ന് പരസ്പരം ഉറപ്പുകൊടുക്കുകയും 12നു പരസ്പ്പരം ആലിംഗനം ചെയ്തും, 13 നു ചുബനം നല്‍കിയുമാണ് ഫെബ്രുവരി 14ലെ പ്രണയ ദിനത്തിലേക്ക് പ്രവേശിക്കുക.
ഈ ആഘോഷങ്ങളുടെ എല്ലാം പരിപൂര്‍ണത സംഭവിക്കുന്ന് ഫെബ്രുവരി 14- പ്രണയ ദിനത്തിലാണ്. ലോകത്താകമാനമുള്ള സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പര്യായമായി ഈ ദിനം നിലക്കൊള്ളും. പ്രണയത്തിന്റെയും പരിശുദ്ധിയുടെയും ആത്മപ്രീതിയുടെയും കൂടി ആഘോഷമാണിത്. ജീവിതത്തെ തന്നെ മാറ്റി മറയ്കാന്‍ കഴിവുള്ള സ്നേഹത്തെയാണ് ഈ സുദിനം പ്രതിഫലിപ്പിക്കുന്നത്.അനുകമ്പയോടുള്ള എല്ലാ പ്രവര്‍ത്തിയും ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന ഓരോ വാക്കും പങ്കുവയ്ക്കപ്പെടുന്ന ഓരോ പുഞ്ചിരിയും മനുഷ്യബന്ധത്തിന്റെ അപൂര്‍വ ചിത്രത്തെ വരച്ചുകാട്ടുന്നവയാണ്.