മുടിയുടെ ആരോഗ്യം നിലനിർത്തണോ? ഈ നട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ

ബ്രസീൽ നട്‌സില്‍ സെലിനിയം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
മുടിയുടെ ആരോഗ്യം നിലനിർത്തണോ? ഈ  നട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ
Published on

ആരാണ് ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തത്. ചിലർക്ക് നല്ല ആരോഗ്യമുള്ള മുടി ഉണ്ടായിരിക്കും, എന്നാൽ മറ്റു ചിലർ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും നിലനിർത്താനും പല വഴികൾ തേടിക്കൊണ്ടേയിരിക്കും. നിരവധി മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ഒരു പരിധി വരെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെങ്കിലും ഡയറ്റിൽ ശ്രദ്ധ കൊടുക്കുക എന്നതും പ്രധാനമാണ്. വിറ്റാമിനുകൾ, പോഷകങ്ങൾ എന്നിവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. അങ്ങനെ ഡയറ്റിൽ മുടിയുടെ ആരോഗ്യത്തിനായി ഉൾപ്പെടുത്തേണ്ട 3 നട്സുകളെ പരിചയപ്പെടാം.

ബ്രസീൽ നട്സ്

ബ്രസീൽ നട്‌സ് പോഷകങ്ങളുടെ നിലവറയാണ്. സെലിനിയം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. പതിവായി ഇത് കഴിക്കുന്നത് മുടിയുടെ വേരുകൾ മുതൽ അറ്റം വരെയുള്ള ആരോഗ്യം മെച്ചപ്പെടുത്തും. അതിനാൽ, ബ്രസീൽ നട്സ് ഡയറ്റിൽ ഉൾപെടുത്താൻ മറക്കേണ്ട.

കശുവണ്ടി


ഡയറ്റിൽ കശുവണ്ടി ഉൾപ്പെടുത്തുന്നത് മുടിക്ക് നല്ലതാണ്. മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ കശുവണ്ടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് വളരെ നല്ലതാണ്. വിദഗ്ദർ പറയുന്നതനുസരിച്ച് ഇത്തരത്തിലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ മുടിയുടെ സ്വാഭാവിക എണ്ണ നിലനിർത്താൻ സഹായിക്കും. അത് വഴി മുടിയുടെ തിളക്കം നിലനിർത്താൻ ഇത് സഹായിക്കുന്നു.

ബദാം

ദിവസവും ബദാം കഴിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താനും വീണ്ടെടുക്കാനും നല്ലതാണ്. ബദാമിലുള്ള ബയോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ ഇ എന്നിവയുടെ സാന്നിധ്യം ആരോഗ്യവും തിളക്കവുമുള്ള മുടി ലഭിക്കാൻ സഹായിക്കും. ബദാം രാത്രി മുഴുവൻ കുതിർത്ത് രാവിലെ കഴിക്കുന്നതാണ് നല്ലത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com