അധിവര്‍ഷമില്ലായിരുന്നെങ്കിലോ! നാല് വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിക്ക് 29 ദിവസം സംഭവിച്ചില്ലായിരുന്നെങ്കില്‍?

അധിവര്‍ഷം ഉണ്ടായി വന്നതിന്റെ ചരിത്രം ചികഞ്ഞാല്‍ നമുക്ക് റോമന്‍ കാലഘട്ടം വരെ തിരിഞ്ഞു നോക്കേണ്ടി വരും.
അധിവര്‍ഷമില്ലായിരുന്നെങ്കിലോ! നാല് വര്‍ഷത്തിലൊരിക്കല്‍ ഫെബ്രുവരിക്ക് 29 ദിവസം സംഭവിച്ചില്ലായിരുന്നെങ്കില്‍?
Published on



നാല് വര്‍ഷം കൂടുമ്പോഴുള്ള ഫെബ്രുവരിയുടെ 29 ദിവസം സംഭവിച്ചില്ലെങ്കില്‍ ? ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കലണ്ടര്‍ സിസ്റ്റമായ ഗ്രിഗോറിയന്‍ കലണ്ടറാണ് നമ്മളും പിന്തുടരുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം എല്ലാ നാല് വര്‍ഷം കൂടുമ്പോഴും ഫെബ്രുവരിക്ക് 29 ദിവസങ്ങളുണ്ട്. ലീപ് ഇയര്‍ അഥവാ അധിവര്‍ഷം എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്. 2024 ഇത്തരത്തില്‍ അധിവര്‍ഷം ആയിരുന്നുവെന്ന് നമുക്കെല്ലാം അറിയാം. എന്തുകൊണ്ടാണ് ലീപ്പ് ഇയര്‍ വരുന്നതെന്നും പലര്‍ക്കും അറിയാവുന്ന കാര്യം തന്നെയാണ്. പക്ഷെ ലീപ് ഇയര്‍ തുടര്‍ന്നു കൊണ്ടു പോയില്ലെങ്കില്‍ നമ്മുടെ കലണ്ടറിനെന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?


എന്താണ് അധിവര്‍ഷം?


ഭൂമി സൂര്യനെ പൂര്‍ണമായും ഭ്രമണം ചെയ്യാനെടുക്കുന്ന 365.2452 ദിവസമാണ് ഒരു വര്‍ഷമായി കണക്കാക്കുന്നത്. സാധാരണ കലണ്ടര്‍ പ്രകാരം 365 ദിവസം മാത്രമാണ് ഒരു വര്‍ഷമായി കണക്കാക്കുന്നത്. എന്നാല്‍ ഒരോ വര്‍ഷവും ഏറെക്കുറെ അധികമായി കാണപ്പെടുന്ന ഒരു ദിവസത്തിന്റെ കാല്‍ ഭാഗത്തോളം വരുന്നതിനെ (അഞ്ച് മണിക്കര്‍, 49 മിനുട്ട്, 12 സെക്കന്റ്) തുലനം ചെയ്യാനാണ് നാല് വര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിയില്‍ ഒരു ദിവസം അധികമായി കണക്കാക്കുന്നത്. ഇതിനെയാണ് അധിവര്‍ഷം എന്ന് പറയുന്നത്.

അധിവര്‍ഷം അടയാളപ്പെടുത്തിയില്ലെങ്കില്‍?


ഒരു വര്‍ഷം ആറ് മണിക്കൂറിനടുത്ത് സമയം അധികമായി വരുന്നുണ്ടെന്ന് മേല്‍ പറഞ്ഞല്ലോ. ഈ സമയം അപ്രധാനമായാണ് നമുക്ക് അനുഭവപ്പെടുന്നതെങ്കിലും ഇതിനെ അടയാളപ്പെടുത്തി പോയില്ലെങ്കില്‍ കലണ്ടറില്‍ വലിയ മാറ്റം തന്നെ സൃഷ്ടിക്കാനാവുമെന്നാണ് ജ്യോതി ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഈ സമയത്തെ കലണ്ടറില്‍ ക്രമീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇതുവരെ ജ്യോതിശാസ്ത്രപരമായി നമ്മള്‍ കണക്കാക്കി വെച്ച ഋതുക്കളുടെ സമയവും കലണ്ടറിലെ സമയവും തമ്മില്‍ വലിയ വ്യത്യാസം അനുഭവപ്പെടും. ഇതിനെ ക്രമീകരിക്കുന്നത് നാല് വര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിക്ക് ഒരു ദിവസം അധികം നല്‍കിയാണെന്ന് സാരം.


എങ്ങനെയാണ് അധിവര്‍ഷം ഉണ്ടായി വന്നത്?


അധിവര്‍ഷം ഉണ്ടായി വന്നതിന്റെ ചരിത്രം ചികഞ്ഞാല്‍ നമുക്ക് റോമന്‍ കാലഘട്ടം വരെ തിരിഞ്ഞു നോക്കേണ്ടി വരും. 46 ബിസിയില്‍ ജൂലിയസ് സീസറാണ് പുതിയ ജൂലിയന്‍ കലണ്ടര്‍ അവതരിപ്പിക്കുന്നത്. അതിലാണ് ഫെബ്രുവരിയില്‍ ഒരു ദിവസം അധികം ചേര്‍ത്ത് താല്‍ക്കാലികമായി അധികം വരുന്ന മണിക്കൂറുകള്‍ക്ക് പരിഹാരമുണ്ടാക്കിയത്. എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ പ്രശ്‌നത്തിന് കുറച്ചധികം പരിഹാരമാണ് ഉണ്ടാക്കിയത്. അതായത് സൗരവര്‍ഷം 365.25 ദിവസമല്ല. അതില്‍ കുറച്ച് കുറഞ്ഞ് 365.2422 ദിവസമാണ്. എന്നാല്‍ ജൂലിയന്‍ കലണ്ടറും സൗരവര്‍ഷവും തമ്മില്‍ 11.2 മിനുട്ടിന്റെ വ്യത്യാസമാണ് ഉണ്ടായത്.

1582ല്‍ പോപ്പ് ഗ്രിഗറി 13-ാമനായ പോന്റിഫെക്‌സ് മാക്‌സിമസാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറിന്റെ ഉപജ്ഞാതാവ്. ജൂലിയന്‍ കലണ്ടറിന്റെ പരിഷ്‌കരിച്ച രൂപമാണ് പോപ്പ് ഗ്രിഗറിയുടെ കലണ്ടര്‍ എന്ന് പറയാം. കൃത്യമായി പറഞ്ഞാല്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം വരുന്ന 11.2 മിനുട്ട് വ്യത്യാസത്തെ ഗ്രിഗോറിയന്‍ കലണ്ടറിലൂടെ ക്രമീകരിക്കുകയായിരുന്നു.

ഗ്രിഗോറിയന്‍ കലണ്ടര്‍ എല്ലാ 400 വര്‍ഷത്തിലും മൂന്ന് ലീപ്പ് ദിവസങ്ങള്‍ ഒഴിവാക്കി ഒരോ വര്‍ഷവും ശരാശരി 365.2425 എന്നകണക്കിലേക്ക് എത്തിക്കുന്നു. അതായത് 365.2422 എന്ന സൗരവര്‍ഷത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കണക്കിലേക്ക് ഗ്രിഗോറിയന്‍ കലണ്ടര്‍ എത്തുന്നത്. നൂറ്റാണ്ടുകളെ 400 കൊണ്ട് ഹരിച്ചാണ് അധിവര്‍ഷം എന്ന കണക്കിലേക്കെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com