എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരാധനയെ പറ്റി തുറന്ന് പറഞ്ഞത്.
താൻ സംവിധായകൻ രാജമൗലിയുടെ ആരാധികയാണെന്ന് തുറന്ന് പറയുകയാണ് ബ്രിട്ടീഷ് നടി മിന്നീ ഡ്രൈവർ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരാധനയെ പറ്റി തുറന്ന് പറഞ്ഞത്. രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നും താരം പറഞ്ഞു. മകന്റെ കൂടെ ആർആർആർ കാണാറുണ്ടെന്നും, അത് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണെന്നും നടി പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കലെങ്കിലും തങ്ങൾ ആ ചിത്രം കാണുമെന്നും താരം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഷെഫ് റോമി ഗില്ലുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും താരം മനസ്സ് തുറന്നു. ഇന്ത്യയിലേക്ക് വരാനും, ഇന്ത്യയുടെ സംസ്കാരം അറിയാനും താല്പര്യമുണ്ടെന്നും മിന്നീ ഡ്രൈവർ പറഞ്ഞു.
അതേസമയം, സെർപെന്റ് ക്യുവീൻ സീസൺ 2 ആണ് മിന്നീ ഡ്രൈവറുടേതായി അവസാനം ഇറങ്ങിയ ഷോ. ക്വീൻ എലിസബത്ത് I ആയാണ് നടി വേഷമിട്ടത്.