
ശക്തമായ നിയമങ്ങൾ ഉറപ്പാക്കിയതോടെ സ്ത്രീകൾക്ക് സുരക്ഷിതമായ ജോലിയിടമായി സിനിമ സീറ്റുകൾ മാറിയെന്ന് തമിഴ് നടൻ നാസർ. ഹേമ കമ്മിറ്റ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എൺപതുകളിൽ ഞാൻ എന്റെ കരിയർ ആരംഭിക്കുമ്പോൾ നൃത്തമോ സ്റ്റണ്ട് സീനുകളോ അഭിനയിക്കാൻ ഇന്നത്തേക്കാളും സുരക്ഷതിത്വം കുറവായിരുന്നു. എന്നാൽ ഇന്ന്, സിനിമ സെറ്റുകളിൽ സുരക്ഷാ നടപടികൾ ആവശ്യമാണെന്ന് നിയമം വന്നു. ശാരീരികമായി മാത്രമല്ല മാനസികമായും. സ്ത്രീകളോടുള്ള പെരുമാറ്റവും എങ്ങനെയാകണമെന്നുള്ള നിരവധി നിയമങ്ങളും നിലവിൽ വന്നു. അതുകൊണ്ട് എല്ലാവരും സുരക്ഷിതരാണ്', നാസർ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. 233 പേജുള്ള റിപ്പോർട്ടിൽ മലയാള സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചും ചൂഷണത്തെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്.