
2023ല്‍ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന സിനിമയിലൂടെയാണ് ബോളിവുഡ് താരം ആലിയ ഭട്ട് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം ആലിയയുടെ അടുത്ത ഇന്റര്‍നാഷണല്‍ പ്രൊജക്ടിനെ കുറിച്ച് സൂചനങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് ആലിയ ഇപ്പോള്‍. മുന്‍പത്തെ പോലെ ഹോളിവുഡ് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമല്ലെന്നാണ് ആലിയ ഭട്ട് പറഞ്ഞത്. നിലവില്‍ മാസങ്ങളോളം ഒരു ഹോളിവുഡ് പ്രൊജക്ടിനായി മാറി നില്‍ക്കാനാവില്ല എന്നും ആലിയ വ്യക്തമാക്കി.
ഹോളിവുഡ് സിനിമകള്‍ ചെയ്യുന്നതിനെ കുറിച്ച് കരീന കപൂറിന്റെ what women want's എന്ന പരിപാടിയില്‍ ആണ് സംസാരിച്ചത്. ഹോളിവുഡ് സിനിമ ചെയ്യില്ല എന്നല്ല പറഞ്ഞത്. പക്ഷെ ഇപ്പോള്‍ അതിനായുള്ള സമയമല്ല. 'നിലവില്‍ ബാഗ് പാക്ക് ചെയ്ത് 3-4 മാസത്തേക്ക് പോവുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. മാസങ്ങളോളം മാറി നില്‍ക്കാന്‍ എനിക്കിപ്പോള്‍ ആവില്ല', എന്നാണ് ആലിയ പറഞ്ഞത്. മകള്‍ റാഹയുള്ളതിനാലാണ് തനിക്ക് ഒരുപാട് ദിവസം മാറി നില്‍ക്കാന്‍ ആകാത്തത് എന്നും ആലിയ കൂട്ടിച്ചേര്‍ത്തു.
'കഥയും സമയവും എനിക്ക് എത്രത്തോളം ആ സിനിമ ചെയ്യണം എന്ന് തോന്നുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അത് പെട്ടന്നുള്ള ഒരു തീരുമാനം ആയിരിക്കില്ല. വ്യക്തിപരമായും പ്രൊഫഷണലിയും ആലോചിച്ച് എടുക്കേണ്ട തീരുമാനം ആയിരിക്കും അത്', എന്നും ആലിയ പറഞ്ഞു.
ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡിലേക്ക് അരങ്ങേറുന്നത്. ഗാല്‍ ഗഡോള്‍ട്ട് ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. 2023 ആഗസ്റ്റ് 11നാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയത്. കേയ ധവാന്‍ എന്ന കഥാപാത്രത്തെയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിച്ചത്.