'പ്രഭയായ് നിനച്ചതെല്ലാം' ബുക്കിംഗ് ആരംഭിച്ചു; റിലീസ് നവംബര്‍ 22-ന്

മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും
'പ്രഭയായ് നിനച്ചതെല്ലാം' ബുക്കിംഗ് ആരംഭിച്ചു; റിലീസ് നവംബര്‍ 22-ന്
Published on
Updated on


അന്താരാഷ്ട്ര തലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചതിന് ശേഷം, പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) 2024 നവംബര്‍ 22 ന് ഓള്‍ ഇന്ത്യ തലത്തില്‍ തിയേറ്റര്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ജസ്റ്റ് ടിക്കറ്റ്‌സ്, പേ ടിഎം, ടിക്കറ്റ് ന്യൂ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഫ്രാന്‍സിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയതിനും അവിടുത്തെ വിശാലമായ തിയേറ്റര്‍ റിലീസിനും ശേഷമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്.

മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, കൊച്ചി, തിരുവനന്തപുരം, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കും. നവംബര്‍ ആദ്യ വാരം ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കൊച്ചിയില്‍ നടന്നിരുന്നു. ചിത്രത്തിന്റെ സംവിധായികയായ പായല്‍ കപാഡിയയും കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളും മലയാള സിനിമയിലെ പ്രമുഖര്‍ക്കൊപ്പം പ്രത്യേക പ്രദര്‍ശനത്തിന് എത്തുകയും പ്രദര്‍ശനത്തിന് ശേഷമുള്ള പ്രേക്ഷകരുമായുള്ള സംവാദത്തില്‍ പങ്കെടുക്കുകയും ചെയ്തു. കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' . ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ഈ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


ഇന്ത്യ- ഫ്രാന്‍സ് ഔദ്യോഗിക സഹനിര്‍മ്മാണ സംരംഭമായി ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രാന്‍സിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയില്‍ നിന്നുള്ള ചാക്ക് & ചീസ്, അനതര്‍ ബര്‍ത്ത് എന്നീ ബാനറുകള്‍ ചേര്‍ന്നാണ്. ഇന്ത്യയില്‍ എല്ലാ പ്രധാന നഗരങ്ങളിലും സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്യുന്നത്. പിആര്‍ഒ - ശബരി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com