fbwpx
ഒരു പേരില്‍ ഒരുപാട് കാര്യങ്ങളുണ്ട്; അരിക് ട്രെയ്‌ലര്‍ എത്തി
logo

ന്യൂസ് ഡെസ്ക്

Posted : 20 Feb, 2025 05:50 PM

കുന്നംകുളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. കോരന്‍ എന്ന തൊഴിലാളിയായി സെന്തില്‍ എത്തുമ്പോള്‍ അദേഹത്തിന്റെ മകന്‍ ശങ്കരനായി ഇര്‍ഷാദ് എത്തുന്നു

MALAYALAM MOVIE



സെന്തില്‍ കൃഷ്ണ , ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അരിക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് വി.എസ് സനോജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആസിഫ് അലി, ആന്റണി വര്‍ഗീസ് പെപ്പേ എന്നിവര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടേയാണ് പുറത്തിറക്കിയത്.

കുന്നംകുളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. കോരന്‍ എന്ന തൊഴിലാളിയായി സെന്തില്‍ എത്തുമ്പോള്‍ അദേഹത്തിന്റെ മകന്‍ ശങ്കരനായി ഇര്‍ഷാദ് എത്തുന്നു. ഇവരുടെ ജീവതത്തില്‍ തുടങ്ങി ശങ്കരന്റെ മകള്‍ ശിഖയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍,സിജി പ്രദീപ്, ആര്‍.ജെ മുരുകന്‍, അര്‍ച്ചന പദ്മിനി, ഹരീഷ് പേങ്ങന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സൈന മൂവിസിന്റെ ചാനല്‍ വഴിയാണ് ട്രെയിലര്‍ റീലീസ് ചെയ്തിരിക്കുന്നത്.

വി.എസ് സനോജ്, ജോബി വര്‍ഗീസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഛായാഗ്രഹണം മനേഷ് മാധവന്‍., എഡിറ്റര്‍- പ്രവീണ്‍ മംഗലത്ത്, പശ്ചാത്തലസംഗീതം- ബിജിബാല്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഗോകുല്‍ദാസ്, സൗണ്ട് ഡിസൈന്‍- രാധാകൃഷ്ണന്‍ എസ്, സതീഷ് ബാബു, സൗണ്ട് ഡിസൈന്‍- അനുപ് തിലക്, ലൈന്‍ പ്രെഡ്യൂസര്‍- എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീഹരി ധര്‍മ്മന്‍, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കളറിസ്റ്റ്- യുഗേന്ദ്രന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- അബു വളയംകുളം, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, ടൈറ്റില്‍, പോസ്റ്റര്‍ ഡിസൈന്‍- അജയന്‍ ചാലിശ്ശേരി, മിഥുന്‍ മാധവ്, പി.ആര്‍ഒ- സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി മീഡിയ. ഈ മാസം 28ന് അരിക് തീയ്യേറ്ററുകളിലേക്ക് എത്തും.

KERALA
ക്രിക്കറ്റ് കളിക്കിടയിലെ തർക്കം കയ്യാങ്കളിയിലെത്തി; മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് വയനാട് സ്വദേശി മുഹമ്മദ് അഷറഫ്
Also Read
user
Share This

Popular

KERALA
KERALA
പുലിപ്പല്ല് കേസ്; റാപ്പർ വേടനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും