fbwpx
ARM ഒടിടി റിലീസ്; നവംബര്‍ 8 മുതല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 05 Nov, 2024 01:07 PM

ടൊവിനോ തോമസ് ട്രിപിള്‍ റോളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിച്ചിരുന്നു. ചിത്രം 100 കോടിക്ക് മുകളില്‍ ആഗോള തലത്തില്‍ കളക്ട് ചെയ്തിരുന്നു

MALAYALAM MOVIE


ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സെപ്റ്റംബര്‍ 12ന് തിയേറ്ററിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നവംബര്‍ 8ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ടൊവിനോ തോമസ് ട്രിപിള്‍ റോളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം കൈവരിച്ചിരുന്നു. ചിത്രം 100 കോടിക്ക് മുകളില്‍ ആഗോള തലത്തില്‍ കളക്ട് ചെയ്തിരുന്നു. അജയന്‍, മണിയന്‍, കേളു എന്നീ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി എന്നിവരാണ് സിനിമയിലെ നായികമാര്‍. തല്ലുമാല, 2018 എന്നിവയ്ക്ക് ശേഷമുള്ള ടൊവിനോയുടെ മികച്ച ബോക്‌സ്ഓഫീസ് പ്രകടനം കൂടിയാണ് എആര്‍എം.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. 2ഡി, 3ഡി ഫോര്‍മാറ്റുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തമിഴില്‍ 'കനാ' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്.

Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും