fbwpx
LCUവിലെ അടുത്ത എന്‍ട്രി! ക്യാരക്ടർ ടീസര്‍ പുറത്തുവിട്ട് ലോകേഷ് കനകരാജ്
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Oct, 2024 11:15 AM

വിജയ്, കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ തുടങ്ങിയ അഭിനേതാക്കള്‍ ഇതിനകം തന്നെ എല്‍സിയുവിന്റെ ഭാഗമാണ്

TAMIL MOVIE


കൈതി, വിക്രം, ലിയോ എന്നീ സിനിമകള്‍ ഉള്‍പ്പെടുന്ന LCU-ന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്തിനെതിരായ വിജിലന്‍സിനെ ചുറ്റിപ്പറ്റിയുള്ള ലോകേഷ് കനകരാജിന്റെ കഥകളുടെ ഒരു ശൃംഖലയാണ് LCU. വിജയ്, കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ തുടങ്ങിയ അഭിനേതാക്കള്‍ ഇതിനകം തന്നെ എല്‍സിയുവിന്റെ ഭാഗമാണ്.

നടനും നൃത്തസംവിധായകനുമായ രാഘവ ലോറന്‍സിന്റെ ജന്മദിനമായ ഒക്ടോബര്‍ 29 നാണു ലോകേഷും ടീമും പുതിയ ചിത്രം പ്രഖ്യാപിച്ചത്. 'ബെന്‍സ് എന്ന പേരില്‍ ഒരു പ്രൊജക്റ്റ് റിലീസിന് തയ്യാറാണെന്ന് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു', ലോകേഷ് പറഞ്ഞു . ലോറന്‍സിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒരു ചെറിയ ടീസര്‍ പുറത്തിറക്കി. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഹോം പ്രൊഡക്ഷന്‍ ഹൗസായ ജി സ്‌ക്വാഡിനൊപ്പം പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയ്ക്ക് കീഴിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കൈതി, വിക്രം, ലിയോ എന്നിവരും ഉള്‍പ്പെടുന്ന LCUന്റെ കീഴിലായിരികും ബെന്‍സ് വരുന്നത്. എന്നിരുന്നാലും, ഏറ്റവും പുതിയ ചിത്രം മുന്‍ ഭാഗങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കുമെന്ന് നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോകേഷ് കനകരാജിന്റെ കഥയില്‍ ബക്കിയരാജ് കണ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബെന്‍സ്. മറ്റ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും വിശദാംശങ്ങള്‍ നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബെന്‍സിന് റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

KERALA
പകുതി വില തട്ടിപ്പ് കേസ്: പ്രധാന ലക്ഷ്യം പൊതുപ്രവർത്തകരും ജനപ്രതിനിധികളും; വെളിപ്പെടുത്തലുമായി തൃശൂരിലെ സീഡ് കോ- ഓർഡിനേറ്റർ
Also Read
user
Share This

Popular

KERALA
KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ