
സിനിമ ടിക്കറ്റിനും ഒടിടി സബ്‌സ്ക്രിപ്ഷനും സെസ് ഇടാക്കാനുള്ള നീക്കങ്ങൾ നടത്തി കര്‍ണാടക സര്‍ക്കാര്‍. സിനിമാപ്രവര്‍ത്തകരുടെയും മറ്റു കലാകാരന്മാരുടെയും ക്ഷേമപ്രവര്‍ത്തനത്തിനുള്ള തുക കണ്ടെത്താനായാണ് ഒന്നു മുതല്‍ രണ്ട് ശതമാനം വരെ സെസ് ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതു സംബന്ധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കര്‍ണാടക സിനി ആന്റ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് ബില്‍ (2024) കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. കലാപ്രവര്‍ത്തകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും പതിനേഴംഗ ബോര്‍ഡ് രൂപീകരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവരായിരിക്കും ബോര്‍ഡിലെ അംഗങ്ങള്‍. സെസില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാര്‍ കര്‍ണാടക സിനി ആന്റ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് കൈമാറും