നിലവില്‍ പ്രോഗ്രസീവ് ഫിലിം മേക്കിങ് അസോസിയേഷന്റെ ഭാഗമല്ല : ലിജോ ജോസ് പെല്ലിശേരി

സംവിധായകരായ ആഷിഖ് അബു, രാജീവ് രവി എന്നിവരുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കിങ് അസോസിയേഷന്‍ രൂപംകൊണ്ടത്
നിലവില്‍ പ്രോഗ്രസീവ് ഫിലിം മേക്കിങ് അസോസിയേഷന്റെ ഭാഗമല്ല : ലിജോ ജോസ് പെല്ലിശേരി
Published on



പ്രോഗ്രസീവ് ഫിലിം മേക്കിങ് അസോസിയേഷന്‍ എന്ന സംഘടനയുടെ ഭാഗമല്ല താന്‍ എന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സമൂഹമാധ്യമത്തിലൂടെയാണ് ലിജോ ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല എന്നാണ് ലിജോ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല', ലിജോ ജോസ് പറഞ്ഞു.

സംവിധായകരായ ആഷിഖ് അബു, രാജീവ് രവി എന്നിവരുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കിങ് അസോസിയേഷന്‍ രൂപംകൊണ്ടത്. സംഘടനയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഭാഗമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിനെതിരെയാണ് ഇപ്പോള്‍ ലിജോ രംഗത്തെത്തിയിരിക്കുന്നത്. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ വേരുന്നി പ്രവര്‍ത്തിക്കുന്നതാണ് പുതിയ സംഘടനയുടെ ലക്ഷ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com