fbwpx
'ഈ തലമുറയിലെ ഏറ്റവും മികച്ച നടന്‍'; ദുല്‍ഖര്‍ തന്നെ ഞെട്ടിച്ചുവെന്ന് ത്രിവിക്രം
logo

ന്യൂസ് ഡെസ്ക്

Posted : 28 Oct, 2024 06:25 PM

ഒക്ടോബര്‍ 31നാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ തിയേറ്ററിലെത്തുന്നത്

TELUGU MOVIE


ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് അടുത്തിടെ ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു. ചടങ്ങില്‍ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ്, വിജയ് ദേവരകൊണ്ട് എന്നിവര്‍ പങ്കെടുത്തു. ത്രിവിക്രം വിക്രമിനെ ഈ തലമുറയിലെ ഏറ്റവും മികച്ച നടനെന്ന് വിശേഷിപ്പിച്ചു. അതോടൊപ്പം ഏത് വേഷവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനുള്ള ദുല്‍ഖറിന്റെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു.

'ദുല്‍ഖറിന് ഈ സുന്ദരമായ രൂപം മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ്. പക്ഷെ അവന്റെ അഭിനയ കഴിവ് അവന്റെ സ്വന്തമാണ്. വരാനിരിക്കുന്ന കാലത്ത് ദുല്‍ഖര്‍ ഇന്ത്യന്‍ സിനിമ ഭരിക്കും', ത്രിവിക്രം പറഞ്ഞു. അതോടൊപ്പം ലക്കി ഭാസ്‌കറിന്റെ സംവിധായകനായ വെങ്കി അറ്റ്‌ലൂരിയെയും ത്രിവിക്രം പ്രശംസിച്ചു. 'പ്രേക്ഷകന്റെ മനസ് ഉലയ്ക്കുന്ന ഒരു അവിസ്മരണീയ ചിത്രം അദ്ദേഹം സൃഷ്ടിച്ചു. സാധാരണ വാണിജ്യ സിനിമകളില്‍ നിന്നും ലക്കി ഭാസ്‌കര്‍ വ്യത്യസ്തമാണ്. ഇതിന്റെ ഉള്ളടക്കം മുതല്‍ ആഖ്യാനം വരെ സവിശേഷമാണ്. കഥാപാത്രങ്ങള്‍ മനോഹരമാണ്', ത്രിവിക്രം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 31നാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ തിയേറ്ററിലെത്തുന്നത്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമാണിത്.
'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌കര്‍, മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാറിന്റെ ലോകത്തേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തില്‍ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്‌കര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.

സുമതി എന്ന കഥാപാത്രമായി നായിക മീനാക്ഷി ചൌധരി എത്തുമ്പോള്‍ തന്റെ അതിശയകരമായ ദൃശ്യങ്ങള്‍ കൊണ്ട് 80കളുടെയും 90കളുടെയും ബോംബെയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ഛായാഗ്രാഹകന്‍ നിമിഷ് രവിയും ബ്രഹ്‌മാണ്ഡ സെറ്റുകളിലൂടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്‌ളാനും കയ്യടി നേടുന്നു. സംഗീതസംവിധായകന്‍ ജി. വി. പ്രകാശ് കുമാറിന്റെ ഗംഭീര പശ്ചാത്തല സംഗീതമാണ് ട്രൈലറിന്റെ മറ്റൊരു മികവ്. എഡിറ്റിംഗ് നവീന്‍ നൂലി. ഒക്ടോബര്‍ 31 ന് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.


KERALA
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി
Also Read
user
Share This

Popular

KERALA
KERALA
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി