
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രമാണ് ' ലക്കി ഭാസ്കർ'. വെങ്കി അറ്റ്ലുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായി ഈ മാസം 31 -ന് ചിത്രം തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ വെങ്കി അറ്റ്ലുരി ചിത്രത്തിന്റെ പ്ലോട്ട് പങ്കുവെച്ചിരുന്നു. ബാങ്കിങ് മേഖലയും അതിലെ തട്ടിപ്പുകളുടെയും കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ ഇന്ത്യൻ സിനിമ ഇത്തരത്തിലൊരു വിഷയം കൈകാര്യം ചെയ്തിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.
1980 , 1990 കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സാമ്പത്തിക ഇടപാടുകൾ ലെഡ്ജറുകളിൽ രേഖപ്പെടുത്തിയിരുന്നു, ഇത് തട്ടിപ്പുകാർക്ക് രേഖകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കിയിരുന്നു. ആ കാലഘട്ടത്തിൽ ബാങ്കിങ് മേഖലയിൽ നടക്കാവുന്ന തട്ടിപ്പുകൾ എങ്ങനെയാണെന്നാണ് ഈ ചിത്രം കാണിക്കുന്നത്. എങ്ങനെയാണ് അവർ നിയമങ്ങളിൽ നിന്ന് വഴുതി പോകുന്നതെന്നും ചിത്രത്തിലൂടെ കാണിക്കുന്നു. ചിത്രത്തിലെ ദുൽഖറിന് ഗ്രേ ഷേഡ് കഥാപാത്രമായിരിക്കുമെന്നും സംവിധായകൻ അറിയിച്ചു.
മീനാക്ഷി ചൗധരിയാണ് നായിക. സിതാര എന്റര്‍ട്ടെയിന്‍മെന്റസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന്റെ ട്രെയ്‌ലർ ഈ മാസം 21 ന് റിലീസ് ആകും.