
പിറന്നാള്‍ ദിനത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുഗു സംവിധായകന്‍ പവന്‍ സാദിനേനി. 'ആകാശം ലോ ഒക താര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനികളായ ഗീത ആര്‍ട്‌സ്, സ്വപ്ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് 'ആകാശം ലോ ഒക താര' അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായി ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തും. ശബരിയാണ് പി ആര്‍ ഓ.
മഹാനടി, സീതാരാമം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ദുല്‍ഖര്‍ തെലുഗു സിനികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സീതാരാമത്തിന്റെ വിജയത്തിന് ശേഷം ദുല്‍ഖറിനെ പാന്‍ ഇന്ത്യന്‍ താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ദുല്‍ഖറിനെ നായകനാക്കി വെങ്കി അറ്റലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്‌കര്‍ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.