സെപ്റ്റംബര്‍ 15-ന് ലോസ് ആഞ്ചല്‍സിലാണ് അവാര്‍ഡ് വിതരണം
എമ്മി അവാര്‍ഡ്
ടെലിവിഷന്‍ പരമ്പരകളുടെ ഓസ്കാര്‍ എന്നറിയപ്പെടുന്ന എമ്മി അവാര്‍ഡ്‌സിന്‍റെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു.76-ാം എമ്മി അവാര്‍ഡ് വിതരണം സെപ്റ്റംബര്‍ 15-ന് ലോസ് ആഞ്ചല്‍സില്‍ നടക്കും. ഔട്ട് സ്റ്റാന്ഡിങ് ഡ്രാമ സീരിസില്‍ 25 നോമിനേഷനുകളുമായി എഫ്എക്സിന്‍റെ ഷോഗണ്‍ ആണ് മുന്‍നിരയിലുള്ളത്. 17-ാം നൂറ്റാണ്ടിലെ ജപ്പാന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരമ്പര ഏറെ ജനപ്രീതി നേടിയിരുന്നു. ഹാസ്യ പരമ്പരകളുടെ വിഭാഗത്തില്‍ ജെറമി അലൻ വൈറ്റ് അഭിനയിച്ച ദ ബിയർ ആണ് മുന്‍പന്തിയിലുള്ളത്. ഈ ഗണത്തില്‍ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ പരമ്പര എന്ന റെക്കോര്‍ഡും ദ ബിയര്‍ സ്വന്തമാക്കി.ലിമിറ്റഡ് സീരിസ് സെക്ഷനില്‍ ജനപ്രിയ പരമ്പരയായ ട്രൂ ഡിക്റ്ററ്റീവ് : നൈറ്റ് കണ്‍ട്രി 19 നോമിനേഷനുകളുമായി ഒന്നാമതെത്തി.
ഔട്ട്സ്റ്റാന്‍ഡിങ് ഡ്രാമ സീരിസ്
ദി ക്രൗണ്‍
ഫാളൗട്ട്
ദ ഗില്‍ഡഡ് ഏജ്
ദ മോര്‍ണിങ് ഷോ
മിസ്റ്റര്‍ ആന്‍റ് മിസിസ് സ്മിത്ത്
ഷോഗണ്‍
സ്ലോ ഹോര്‍സസ്
3 ബോഡി പ്രോബ്ലം
ഔട്ട്സ്റ്റാന്‍ഡിങ് കോമഡി സീരിസ്
അബോട്ട് എലമന്‍ററി
ദ ബിയര്‍
കേബ് യുവര്‍ എന്തൂസിയാസം
ഹാക്സ്
ഒണ്‍ലി മര്‍ഡേര്‍സ് ഇന്‍ ദ ബില്‍ഡിങ്
പാം റോയല്‍
റിസര്‍വേഷന്‍ ഡോഗ്സ്
വാട്ട് വീ ഡു ഇന്‍ ദ ഷാഡോസ്
ഔട്ട്സ്റ്റാന്‍ഡിങ് ലിമിറ്റഡ് ഓര്‍ ആന്തോളജി സീരിസ്
ബേബി റെയിന്‍ഡര്‍
ഫാര്‍ഗോ
ലെസന്‍സ് ഇന്‍ കെമിസ്ട്രി
റിപ്ലി
ട്രൂ ഡിക്റ്ററ്റീവ്:നൈറ്റ് കണ്‍ട്രി
ലീഡ് ആക്ടര്‍ , ഡ്രാമ
ഇദ്രീസ് എല്‍ബ (ഹൈജാക്ക്)
ഡൊണാള്‍ഡ് ഗ്ലോവര്‍ (മിസ്റ്റര്‍ ആന്‍റ് മിസിസ് സ്മിത്ത്)
വാള്‍ട്ടണ്‍ ഗോഗിന്‍സ് (ഫാള്‍ഔട്ട് )
ഗ്യാരി ഓള്‍ഡ് മാന്‍ (സ്ലോ ഹോര്‍സസ്)
ഹിറോയുകി സനാഡ (ഷോഗണ്‍ )
ഡൊമനിക് വെസ്റ്റ് (ദ ക്രൗണ്‍ )
ലീഡ് ആക്ട്രസ് , ഡ്രാമ
ജെനിഫര്‍ അനിസ്റ്റണ്‍ ( ദ മോണിങ് ഷോ )
ക്യാരി കൂണ്‍ (ദ ഗില്‍ഡഡ് ഏജ് )
മായാ എര്‍സ്കൈന്‍ (മിസ്റ്റര്‍ ആന്‍റ് മിസിസ് സ്മിത്ത് )
അന്നാ സവായി ( ഷോഗണ്‍ )
ഇമല്‍ഡ സ്റ്റന്‍ഡോന്‍ ( ദ ക്രൗണ്‍ )
റീസ് വിതര്‍സ്പൂണ്‍ ( ദ മോണിങ് ഷോ )