
എമ്പുരാനിലെ പൃഥ്വിരാജന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഹാപ്പി ബര്‍ത്ത്‌ഡേ ജനറല്‍ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സയീദ് മസൂദ് എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. താങ്ക്യൂ ഭായ്ജാന്‍ എന്ന ക്യാപ്ക്ഷനോടു കൂടി പൃഥ്വിരാജും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
ലൈക്കാ പ്രൊഡക്ഷന്‍സ്-ആശിര്‍വാദ് സിനിമാസ് എന്നീ പ്രൊഡക്ഷന്‍ ഹൗസുകള്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ദീപക് ദേവ് സംഗീത സംവിധാനം. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എമ്പുരാന്‍ സമകാലിക വിഷയത്തെ കുറിച്ച് സംസാരിക്കുന്ന സിനിമയാണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തെ പറഞ്ഞിരുന്നു. 'എമ്പുരാന്‍ വളരെ പ്രസ്‌ക്തമായൊരു സമകാലിക വിഷയത്തെ കുറിച്ച് സംസാരിക്കുന്ന ഒരു സിനിമയായിരിക്കും. ലൂസിഫറില്‍ ഉള്ളത് പോലെ തന്നെ എന്റര്‍ടെയിന്‍മെന്റിന് പ്രാധാന്യം കൊടുക്കുമ്പോഴും കണ്ടന്റ് എന്നത് പരമ പ്രധാനമായിരിക്കും ആ സിനിമയില്‍. അത് ഒരു സമകാലിക വിഷയത്തെ കുറിച്ചാണ് പറഞ്ഞുവെക്കുന്നത്.', എന്നാണ് മുരളി ഗോപി പറഞ്ഞത്.
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ചും മുരളി ഗോപി സംസാരിച്ചിരുന്നു. 'എല്‍ 3 മനസില്‍ സെറ്റായി ഇരിക്കുകയാണ്. അത് പേപ്പറിലേക്ക് ആയിട്ടില്ല. അത് എല്‍ 2 കഴിഞ്ഞിട്ടല്ലേ ചെയ്യാന്‍ സാധിക്കൂ. എങ്ങനെയാണ് എല്‍ 2ന്റെ പ്രതികരണങ്ങള്‍ എന്ന് അറിയുക കൂടി വേണം. അല്ലാതെ നമുക്ക് അത് തീരുമാനിക്കാന്‍ പറ്റില്ലല്ലോ', എന്നും മുരളി ഗോപി പറഞ്ഞു.