റിലീസിനൊരുങ്ങി 'എമ്പുരാന്‍'; കേരളത്തില്‍ 700 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല
റിലീസിനൊരുങ്ങി 'എമ്പുരാന്‍'; കേരളത്തില്‍ 700 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്
Published on


മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ മാര്‍ച്ച് 27നാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം കേരളത്തില്‍ മാത്രം 700 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലാണ് ഇക്കാര്യം ട്രെന്റിംഗായിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ വരവിനായി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന 'എല്‍ 2: എമ്പുരാന്‍' മോളിവുഡില്‍ ഈ വര്‍ഷം കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി എമ്പുരാനിലെ കഥാപാത്രങ്ങളെ ഓരോന്നായി പരിജയപ്പെടുത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ 16 കഥാപാത്രങ്ങളെ പരിജയപ്പെടുത്തിയതില്‍ അവസാനം സച്ചിന്‍ ഖേദേക്കറിന്റെ പി.കെ.രാംദാസിനെയും അവതരിപ്പിച്ചതോടെ ആരാധകരില്‍ ആകാംക്ഷ വര്‍ദ്ധിച്ചു. ആന്റണി പെരുമ്പാവൂരും സുഭാസ്‌കരനുമാണ് എമ്പുരാന്റെ നിര്‍മാതാക്കള്‍. എമ്പുരാന്‍ ലൂസിഫറിന്റെ സിക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.എമ്പുരാന്‍ മലയാളത്തിന് പുറമമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com