fbwpx
'ഗഗനചാരി' ഇനി പാന്‍ ഇന്ത്യന്‍; റിലീസ് തിയതി പ്രഖ്യാപിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Jul, 2024 10:57 AM

ജൂണ്‍ 21നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്

MALAYALAM MOVIE


മലയാളത്തില്‍ നിന്നുള്ള ഡിസ്‌ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ഗഗനചാരി പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്നു. പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ജെമിനി ഫിലിം സര്‍ക്യൂട്ട് ആണ് ചിത്രം പാന്‍- ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ചിത്രം ജൂലൈ 5ന് റിലീസ് ചെയ്യും. ജൂണ്‍ 21നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്.

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ ബി ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 'സായാഹ്നവാര്‍ത്തകള്‍', 'സാജന്‍ ബേക്കറി' എന്നീ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രമാണ് 'ഗഗനചാരി'. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് ഗഗനചാരി. കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതുകൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്‌സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു.


TELUGU MOVIE
ദാദാസാഹിബ് ഫാല്‍ക്കെ ആവാന്‍ ജൂനിയര്‍ എന്‍ടിആര്‍? ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
Also Read
user
Share This

Popular

KERALA
HOLLYWOOD MOVIE
വാഹനത്തിന് സെെഡ് നൽകുന്നതിൽ CISF ഉദ്യോഗസ്ഥരുമായി തർക്കം; നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ചത് കൊലപാതകമെന്ന് പൊലീസ്