പഴയ കമ്മിറ്റി തിരികെ കൊണ്ട് വരാന്‍ സുരേഷ് ഗോപി ശ്രമം നടത്തുന്നതിനിടെയാണ് മോഹന്‍ലാല്‍ നിലപാട് അറിയിച്ചത്
മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ A.M.M.A പ്രെസിഡന്റായിരുന്ന മോഹന്‍ലാല്‍ തന്റെ തിരിച്ചു വരവിനെ പറ്റിയുള്ള തീരുമാനം അറിയിച്ചു. A.M.M.A യുടെ ഭാഗമാകാന്‍ താന്‍ ഇനി ഇല്ലെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. കുടുംബവും സുഹൃത്തുകളും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നിലപാട് സ്വീകരിച്ചത്. ഇക്കാര്യം അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയെ മോഹന്‍ലാല്‍ അറിയിച്ചു.
പഴയ കമ്മിറ്റി തിരികെ കൊണ്ട് വരാന്‍ സുരേഷ് ഗോപി ശ്രമം നടത്തുന്നതിനിടെയാണ് മോഹന്‍ലാല്‍ നിലപാട് അറിയിച്ചത്. A.M.M.Aയുടെ പുതിയ ജനറല്‍ ബോഡിയുടെ തെരഞ്ഞെടുപ്പ് ജൂണില്‍ നടത്തും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് A.M.M.Aയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൂട്ടരാജി വെച്ചത്. അതിന് പിന്നാലെ പുതിയ ഭരണസമിതി എന്നു നിലവില്‍ വരും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടയിലാണ് മോഹന്‍ലാലിന്റെ ഈ തീരുമാനം. തെളിവുണ്ടെങ്കില്‍ കുറ്റം ചെയ്തവരെ ശിക്ഷിയ്ക്കപ്പെടണമെന്നും അതിനു മലയാളി സിനിയമയെ മുഴുവന്‍ പഴി ചാരരുതെന്നും മോഹന്‍ലാല്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായപ്പോള്‍ സംഘടനയിലെ മറ്റാരും മോഹന്‍ലാലിന്റെ കൂടെ നിന്നിലെന്നും നടനെ വല്ലാതെ ഒറ്റപെടുത്തിയെന്നും മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.