കാനില്‍ തന്റെ ചിത്രം മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനെ കുറിച്ചും പായല്‍ സംസാരിച്ചു
ലാപത്താ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് സംവിധായിക പായല്‍ കപാഡിയ. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'വളരെ രസകരവും അതിശയകരവുമായ ഒരു സിനിമയാണത്. ഒരു പ്രേക്ഷക എന്ന നിലയില്‍ എനിക്ക് അതില്‍ സന്തോഷമുണ്ട്. കിരണ്‍ റാവുവിന്റെ മുന്‍പത്തെ ചിത്രമായ ധോഭി ഘട്ടും എനിക്കിഷ്ടമായിരുന്നു', പായല്‍ കപാഡിയ പറഞ്ഞു.
കാനില്‍ തന്റെ ചിത്രം മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനെ കുറിച്ചും പായല്‍ സംസാരിച്ചു. 'ഇന്ത്യയിലും കാനിലും ഞങ്ങളുടെ സിനിമയ്ക്ക് മികച്ച ശ്രദ്ധ ലഭിച്ചു. നിങ്ങളുടെ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നുമില്ല. തിയേറ്ററിലോ ഫിലിം ഫെസ്റ്റിവലിലോ പ്രേക്ഷകര്‍ സിനിമകാണാന്‍ എത്തുന്നതാണ് ഞങ്ങള്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം', എന്നും പായല്‍ കൂട്ടിച്ചേര്‍ത്തു.
ആമിര്‍ ഖാന്‍ നിര്‍മിച്ച ലാപത്ത ലേഡീസ് മാര്‍ച്ച് 1നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസ ലഭിച്ചിരുന്നു. നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ, ഛായ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലാപത്താ ലേഡീസ് ഓസ്‌കാര്‍ എന്‍ട്രിയാവുക എന്നത് തന്റെ സ്വപ്നമാണെന്ന് കിരണ്‍ റാവു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ചിത്രം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.