ഇനിയാരും ഉലകനായകന്‍ എന്ന് വിളിക്കരുത്; കലാകാരന്‍ കലയോക്കാള്‍ വലുതല്ലെന്ന് കമല്‍ ഹാസന്‍

എക്‌സില്‍ പങ്കുവെച്ച പത്രകുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം
115057159
115057159
Published on


ഇന്ത്യന്‍ സിനിമ രംഗത്തെ പ്രശസ്ത നടനാണ് കമല്‍ ഹാസന്‍. അദ്ദേഹത്തെ ആരാധകര്‍ സ്‌നേഹത്തോടെ ഉലകനായകന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ തന്നെ ഉലകനായകന്‍ എന്ന് വിളിക്കണ്ട എന്ന് അറിയിച്ചിരിക്കുകയാണ് കമല്‍ ഹാസന്‍. എക്‌സില്‍ പങ്കുവെച്ച പത്രകുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കളും, പാര്‍ട്ടി അംഗങ്ങളും എല്ലാം തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കേണ്ടതില്ല. പകരം കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച് എന്നോ വിളിച്ചാല്‍ മതിയെന്നുമാണ് കമല്‍ ഹാസന്‍ അറിയിച്ചിരിക്കുന്നത്.

കമല്‍ ഹാസന്റെ വാക്കുകള്‍ :


എന്നോടുള്ള സ്നേഹം കൊണ്ടാണ് നിങ്ങള്‍ എന്നെ 'ഉലകനായകന്‍' എന്നതുള്‍പ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നല്‍കുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്.


ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എല്ലാവര്‍ക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.

കലാകാരന്‍ കലയേക്കാള്‍ വലുതല്ലെന്നാണ് എന്റെ അഗാധമായ വിശ്വാസം. എന്റെ അപൂര്‍ണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എന്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേല്‍പ്പറഞ്ഞ ശീര്‍ഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com