
സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'കങ്കുവ' റിലീസ് ചെയ്യാന്‍ ഇനി 100 ദിവസം കൂടി. ചിത്രം ഒക്ടോബര്‍ 10നാണ് തിയേറ്ററിലെത്തുന്നത്. അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി ബന്ധപ്പെട്ട പുതിയ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സിരുത്തൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍.
സിനിമയില്‍ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കുമെന്നാണ് സൂചന. ടൈം ട്രാവലിലൂടെ കഥ പറയുന്ന സയന്‍സ് ഫിക്ഷന്‍ സിനിമാണ് കങ്കുവ. ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്.
1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയില്‍ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠിനിയാണ് നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ബജറ്റ് 350 കോടിയാണ്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി. 10 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.