ക്ലാഷ് റിലീസിന് ഒരുങ്ങി വേട്ടയ്യനും കങ്കുവയും; കേരളത്തിലെത്തിക്കാന്‍ ശ്രീ ഗോകുലം മൂവീസ്

ഒക്ടോബര്‍ പത്തിനാണ് രണ്ട് സിനിമകളും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
ക്ലാഷ് റിലീസിന് ഒരുങ്ങി വേട്ടയ്യനും കങ്കുവയും; കേരളത്തിലെത്തിക്കാന്‍ ശ്രീ ഗോകുലം മൂവീസ്
Published on


രജനീകാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത 'വേട്ടയ്യൻ' ഒക്ടോബർ 10ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ലൈക്ക പ്രൊഡക്ഷൻസ് നിർമിച്ച ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ജയിലറിന്‍റെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം റിലീസിനെത്തുന്ന രജനീകാന്ത് ചിത്രമാണ് വേട്ടയ്യന്‍.



രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നീ മലയാളി താരങ്ങളും വേഷമിട്ട വേട്ടയ്യനിൽ അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, റിതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രഹ്മണ്യൻ, കിഷോർ, റെഡ്‌ഡിന്‍ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജുയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി.എം. സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും അഭിനയിച്ചിരിക്കുന്നു.



സുബാസ്കരൻ അല്ലിരാജ നിർമിച്ച  ചിത്രത്തിൻ്റെ ഛായാഗ്രഹണം- എസ്.ആർ. കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ. കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം - അനു വർദ്ധൻ, ഡിസ്ട്രിബൂഷൻ പാർട്ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി.

സൂര്യ നായകനാവുന്ന ശിവ ചിത്രം 'കങ്കുവ'യും ഒക്ടോബർ പത്തിന് തന്നെയാണ് ആഗോള റിലീസായി എത്തുക. ശ്രീ ഗോകുലം മൂവീസ് തന്നെയാണ് കങ്കുവയും കേരളത്തിൽ റിലീസിനെത്തിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കില്‍ സൂര്യയും സഹതാരങ്ങളുമെത്തുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ് നിര്‍മിക്കുന്നത്. ദക്ഷിണേന്ത്യന്‍ ബോക്സ് ഓഫീസ് അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് പോരാട്ടത്തിനാണ് ഒക്ടോബർ 10 സാക്ഷ്യം വഹിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com