ആസിഫിന്റെ കിഷ്‌കിന്ധാ കാണ്ഡം; ഒടിടി സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്

സെപ്റ്റംബര്‍ 12ന് ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്
ആസിഫിന്റെ കിഷ്‌കിന്ധാ കാണ്ഡം; ഒടിടി സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്
Published on


ആസിഫ് അലി, വിജയരാഘവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കിഷ്‌കിന്ധാ കാണ്ഡം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് 12 കോടിയോളം രൂപയ്ക്ക് വിറ്റുപോയതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസിഫ് അലി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ് പാര്‍ട്‌ണേഴ്‌സിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.




സെപ്റ്റംബര്‍ 12ന് ഓണം റിലീസായി തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 30 കോടി ആഗോള കളക്ഷന്‍ ഇതിനോടകം ചിത്രം നേടികഴിഞ്ഞു. ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രമായി കിഷ്‌കിന്ധാ കാണ്ഡം മാറുമെന്ന സാധ്യതയും ഉണ്ട്.

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ രചിച്ചതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുല്‍ രമേശാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com