വേട്ടക്കാരന്‍ പതുങ്ങിയിരിക്കുമെന്ന പരാമര്‍ശം; സംവിധായികക്കെതിരെ നിയമനടപടിയുമായി കെഎസ്എഫ്ഡിസി

'വേട്ടക്കാരന്‍ ഇരയെ കാത്തിരിക്കുന്നു. നിശബ്ദമായി, ക്ഷമയോടെ. എന്നിട്ട് കുതിക്കുന്നു', എന്നാണ് ഷാജി എന്‍ കരുണിനെ കുറിച്ച് ഇന്ദു സമൂഹമാധ്യമത്തില്‍ കുറിച്ചത്
വേട്ടക്കാരന്‍ പതുങ്ങിയിരിക്കുമെന്ന പരാമര്‍ശം; സംവിധായികക്കെതിരെ നിയമനടപടിയുമായി കെഎസ്എഫ്ഡിസി
Published on


സംവിധായകനും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പമെന്റ് കോര്‍പറേഷന്റെ ചെയര്‍മാനുമായ ഷാജി എന്‍ കരുണിനെതിരെ ഫേസ്ബുക്കില്‍ പരസ്യമായി വിമര്‍ശനം നടത്തിയതിന് സംവിധായികയ്‌ക്കെതിരെ നിയമനടപടിയുമായി കെഎസ്എഫ്ഡിസി. സംവിധായിക ഇന്ദുലക്ഷ്മിക്കെതിരെയാണ് കെഎസ്എഫ്ഡിസിയുടെ ലീഗല്‍ നോട്ടീസ്. സമൂഹമാധ്യമത്തില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനായ ഷാജി എന്‍ കരുണിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചു മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. മാനനഷ്ടത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണാണ് നോട്ടീസ് അയച്ചത്.

അതേസമയം ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്ന ചിത്രം ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രദര്‍ശനത്തിനുണ്ട്. സിനിമ മേളയില്‍ ഉള്‍പ്പെടുത്തിയതില്‍ ഷാജി എന്‍ കരുണന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. 'വേട്ടക്കാരന്‍ ഇരയെ കാത്തിരിക്കുന്നു. നിശബ്ദമായി, ക്ഷമയോടെ. എന്നിട്ട് കുതിക്കുന്നു', എന്നാണ് ഷാജി എന്‍ കരുണിനെ കുറിച്ച് ഇന്ദു സമൂഹമാധ്യമത്തില്‍ കുറിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com