
തെലുങ്ക് നടൻ രാംചരണിന് മെഴുക് പ്രതിമ ഒരുക്കാൻ സിങ്കപ്പൂരിലെ മാഡം ടുസോഡ്സ് വാക്സ് മ്യൂസിയം. താരത്തിനോടുള്ള ആദര സൂചകമായാണ് മെഴുക് പ്രതിമ നിർമിക്കുന്നത്. ഒപ്പം രാംചരണിന്‍റെ വളർത്തുനായ റൈമിനും മെഴുകു പ്രതിമ ഒരുക്കും.
അബുദാബിയിൽ നടന്ന ഐഐഎഫ്എ അവാർഡ്‌സിൽ ഒരു വീഡിയോ പുറത്ത് വിട്ടുകൊണ്ടാണ് രാംചരണിന്റെ മെഴുക് പ്രതിമ ഒരുക്കുന്ന കാര്യം അധികൃതർ അറിയിച്ചത്. വീഡിയോയിൽ രാംചരൺ അദ്ദേഹത്തിന്റെ വളർത്തുനായക്ക് ഒപ്പം കടന്നു വരുന്നതും, നടന്റെയും വളർത്തുനായയുടെയും അളവുകൾ എടുക്കുന്നതും കാണാം. മാഡം ടുസോഡ്സിൽ തന്റെ മെഴുക് പ്രതിമ നിർമിക്കുന്നതിൽ സന്തോഷവും താരം പങ്കുവെച്ചു.
ഇതിനു മുൻപ് പ്രഭാസ്, മഹേഷ് ബാബു, അല്ലു അർജുൻ, കാജൽ അഗർവാൾ എന്നിവരുടെ മെഴുക് പ്രതിമ മാഡം ടുസോഡ്സ് വാക്സ് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.