മിന്നൽ മുരളിയുടെ കഥയും കഥാപാത്രങ്ങളും കലാസൃഷ്ടികൾക്കുപയോഗിക്കരുത്: വിലക്കുമായി കോടതി

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നൽ മുരളിയുടെ പകർപ്പാവകാശം ലംഘിക്കപ്പെടാൻ പാടില്ല എന്നും കോടതി പറഞ്ഞു
മിന്നൽ മുരളിയുടെ കഥയും കഥാപാത്രങ്ങളും  കലാസൃഷ്ടികൾക്കുപയോഗിക്കരുത്: വിലക്കുമായി കോടതി
Published on

മിന്നൽ മുരളി സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോ​ഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ പരാതിയിലാണ് നടപടി.

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന 'ഡിറ്റക്ടീവ് ഉജ്വലൻ' എന്ന സിനിമയുടെ നിർമാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദേശം നൽകിയിരിക്കുന്നത്. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് ഉൾപ്പെടെ വിവിധ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള മിന്നൽ മുരളി യൂണിവേഴ്സ് നേരത്തെ നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു. സോഫിയ പോളിൻ്റെ ഉടമസ്ഥതയിലുളള വീക്കെൻ്റ് ബ്ലോക്ക് ബസ്റ്റേഴ്‌സായിരുന്നു 2021 ൽ മിന്നൽ മുരളി നിർമ്മിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ 'മിന്നൽ മുരളിയുടെ പകർപ്പാവകാശം ലംഘിക്കപ്പെടാൻ പാടില്ല എന്നും കോടതി പറഞ്ഞു.

സോഫിയ പോൾ, നെറ്റ്ഫ്ലിക്സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, ഡിറ്റക്ടീവ് ഉജ്വലന്റെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദേശം. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്മോൻ, പി.സി. സിബി പോത്തൻ, എസ്. ഐ. സാജൻ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ വാണിജ്യപരമായോ അല്ലാതെയോ പ്രചരിപ്പിക്കരുതെന്നും കോടതി നിർദേശമുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com