ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ അഭിനയിച്ചു; വെളിപ്പെടുത്തലുമായി പാര്‍വതി ആര്‍ കൃഷ്ണ

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്
ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ അഭിനയിച്ചു; വെളിപ്പെടുത്തലുമായി പാര്‍വതി ആര്‍ കൃഷ്ണ
Published on
Updated on


നടന്‍ നിവന്‍ പോളിയെ പിന്തുണച്ച് നടി പാര്‍വതി ആര്‍. കൃഷ്ണ. നിവിനെതിരെ ഉയര്‍ന്ന പീഡന പരാതിയുമായി ബന്ധപ്പെട്ട സംഭവത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളിക്കൊപ്പം 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ സെറ്റില്‍ താനുമുണ്ടായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

പാര്‍വതി പറഞ്ഞത് :

ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബര്‍ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന സിനിമയില്‍ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബര്‍ 14ന് നിവിന്‍ ചേട്ടന്റെ കൂടെയാണ് ഞാനത് ചെയ്തത്.  ആ പറയുന്ന സ്റ്റേജിലെ ഷൂട്ടില്‍ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാര്‍ത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാന്‍ തുറന്നു പറഞ്ഞത്.

അതേസമയം നിവിന്‍ പോളിയെ പിന്തുണച്ച് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും പീഡനാരോപണം വ്യാജമാണെന്നും വിനീത് പറഞ്ഞു. സംവിധായകന്‍ പി.ആര്‍. അരുണ്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം തുടങ്ങിയവരും നിവിനെ പിന്തുണച്ച് രംഗത്തെത്തി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com