'ഒരു കട്ടില്‍ ഒരു മുറി'; റിലീസ് പ്രഖ്യാപിച്ചു

'കിസ്മത്ത്', 'തൊട്ടപ്പന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
'ഒരു കട്ടില്‍ ഒരു മുറി'; റിലീസ് പ്രഖ്യാപിച്ചു
Published on



ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കിസ്മത്ത്', 'തൊട്ടപ്പന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ''ഒരു കട്ടില്‍ ഒരു മുറി''യുടെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ് സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു. രഘുനാഥ് പലേരി, അന്‍വര്‍ അലി എന്നിവര്‍ എഴുതിയ വരികള്‍ക്ക് അങ്കിത് മേനോന്‍, വര്‍ക്കി എന്നിവര്‍ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപന്‍ എന്നിവരാണ് ഗായകര്‍.

പശ്ചാത്തല സംഗീതം-വര്‍ക്കി, എഡിറ്റിങ്-മനോജ് സി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഏല്‍ദോ സെല്‍വരാജ്, കലാസംവിധാനം- അരുണ്‍ ജോസ്, മേക്കപ്പ്-അമല്‍ കുമാര്‍,കോസ്റ്റ്യൂം ഡിസൈന്‍-
നിസ്സാര്‍ റഹ്‌മത്ത്, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, മിക്‌സിങ്-വിപിന്‍. വി. നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍-ബിനോയ് നമ്പാല, സ്റ്റില്‍സ്-ഷാജി നാഥന്‍,സ്റ്റണ്ട്-കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- അരുണ്‍ ഉടുമ്പന്‍ചോല, അഞ്ജു പീറ്റര്‍, ഡിഐ- ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്-റിഡ്ജ് വിഎഫ്എക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഉണ്ണി സി, എ.കെ രജിലേഷ്,
ഡിസൈന്‍സ്- തോട്ട് സ്റ്റേഷന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com