fbwpx
'സ്ത്രീ 3യുടെ കഥ റെഡി'; ശ്രദ്ധ കപൂര്‍
logo

ന്യൂസ് ഡെസ്ക്

Posted : 19 Oct, 2024 11:09 AM

ഓഗസ്റ്റ് 15നാണ് സ്ത്രീ 2 തിയേറ്ററിലെത്തിയത്

BOLLYWOOD MOVIE


ബോളിവുഡ് ഫ്രാഞ്ചൈസുകളില്‍ ഏറ്റവും പുതിയതും ശ്രദ്ധേയമായതുമാണ് സ്ത്രീ ഫ്രാഞ്ചൈസ്. സ്ത്രീ, സ്ത്രീ 2 എന്നീ സിനിമകള്‍ വലിയ ബോക്‌സ് ഓഫീസ് വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ ചിത്രത്തന്റെ മൂന്നാം ഭാഗത്തിന്റെ കഥ തയ്യാറാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ശ്രദ്ധ കപൂര്‍. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

'സംവിധായകന്‍ അമര്‍ കൗശിക് സ്ത്രീ 3ക്കായി ഒരു കഥ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ 3ക്കുള്ള കഥ തയ്യാറാണെന്ന് അമര്‍ സാര്‍ എന്നോട് പറഞ്ഞപ്പോള്‍, അത് അതിശയകരമായ ഒന്നായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വളരെ ആവേശഭരിതയായി. ആ കഥ കേള്‍ക്കാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല', എന്നാണ് ശ്രദ്ധ പറഞ്ഞത്.

ഫ്രാഞ്ചൈയിസിന്റെ വിജയത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. 'ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ലഭിച്ച സ്‌നേഹവും അഗീകാരവും വളരെ വലുതാണ്. എല്ലാത്തിന്റെയും ആരംഭം അവിടെ നിന്നായിരുന്നു. അതിന് രണ്ടാം ഭാഗം ഉണ്ടാക്കിയതിന് സംവിധായകനും നിര്‍മാതാവിനും അഭിനന്ദനങ്ങള്‍. വെറുതെ ഒരു രണ്ടാം ഭാഗം എന്നല്ല, അതിന് ആളുകളെ തിയേറ്ററിലെത്തിക്കാനാകാണം. സ്ത്രീ 2ന് അത് സാധിച്ചു. അതിന് കാരണം മികച്ച ടീമിന്റെ പ്രയത്‌നമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആത്യന്തികമായി പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. അവര്‍ വിനോദത്തിനായി വീട്ടില്‍ നിന്ന് തിയേറ്ററിലേക്ക് എത്തുന്നു. അത് ഞങ്ങള്‍ക്ക് നല്‍കാനായതില്‍ അതിയായ സന്തോഷമുണ്ട്', എന്നും ശ്രദ്ധ പറഞ്ഞു.

ഓഗസ്റ്റ് 15നാണ് സ്ത്രീ 2 തിയേറ്ററിലെത്തിയത്. 2018ല്‍ പുറത്തിറങ്ങിയ സ്ത്രീ എന്ന ഹൊറര്‍ കോമഡിയുടെ രണ്ടാം ഭാഗമാണ് സ്ത്രീ 2. ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം 700 കോടിയിലധികമാണ് ചിത്രം നേടിയത്.




WORLD
കാനഡയിൽ ചരിത്രം തിരുത്തിക്കുറിച്ച് ലിബറൽ പാർട്ടി; പ്രധാനമന്ത്രിയായി മാർക്ക് കാർണി തുടരും
Also Read
user
Share This

Popular

KERALA
NATIONAL
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി