'ഭാഷയുടെ പ്രശ്‌നം മാത്രമാണ് ഉള്ളത്'; തെന്നിന്ത്യന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് ഷാഹിദ് കപൂര്‍

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സില്‍ (ഐഐഎഫ്എ) മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്
'ഭാഷയുടെ പ്രശ്‌നം മാത്രമാണ് ഉള്ളത്'; തെന്നിന്ത്യന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് ഷാഹിദ് കപൂര്‍
Published on


തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ഷാഹിദ് കപൂര്‍. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സില്‍ (ഐഐഎഫ്എ) മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ തയ്യാറാണെന്നും ഭാഷയുടെ പ്രശ്‌നം മാത്രമാണ് ഉള്ളതെന്നും ഷാഹിദ് പറഞ്ഞു.

''ഞാന്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ തയ്യാറാണ്. പക്ഷെ അവിടെയുള്ള പ്രേക്ഷകര്‍ക്ക് എന്റെ ഭാഷ പ്രയോഗവും ഉച്ഛാരണവും ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ഭയമെനിക്കുണ്ട്. ഹിന്ദിയുടെ കാര്യത്തില്‍ എനിക്ക് ആ പേടിയില്ല', എന്നാണ് ഷാഹിദ് പറഞ്ഞത്.




തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ഏത് സിനിമയാണ് പ്രിയപ്പെട്ടത് എന്ന ചോദ്യത്തിന് 'എനിക്ക് എല്ലാം ഒരുപോലെയാണ് കാരണം എനിക്ക് അവയൊന്നും അറിയില്ല. അതിനാല്‍ തെന്നിന്ത്യയിലെ ഏത് സംവിധായകനും എന്നെ വിശ്വസിക്കാം. കൃത്യമായി തിരക്കഥ എനിക്ക് വിവരിച്ച് തരുകയും എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്താല്‍ ഞാന്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നും' ഷാഹിദ് കപൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേവയാണ് ഷാഹിദ് കപൂറിന്റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. റോഷന്‍ ആഡ്ര്യൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് താരം എത്തുന്നത്. ദേവ ഒരു ആക്ഷന്‍ സിനിമയാണെന്നും ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 14ന് തിയേറ്ററിലെത്തുമെന്നും ഷാഹിദ് കപൂര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com