fbwpx
ഷറഫുദ്ദീന്റെ 'ദി പെറ്റ് ഡിറ്റക്റ്റീവ്'; ചിത്രീകരണം പൂര്‍ത്തിയായി
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Oct, 2024 01:29 PM

വൈശാഖ് എലന്‍സ് സംവിധാനം ചെയുന്ന മലയാളം ഫാന്റസി കോമഡി ഡ്രാമയായ 'ഹലോ മമ്മിയാണ് ' ഷറഫുദ്ദീനിന്റെ ഇറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം

MALAYALAM MOVIE


ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ദി പെറ്റ് ഡിക്ടറ്റീവ് ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തില്‍ ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.



എഡിറ്റിംഗ്-അഭിനവ് സുന്ദര്‍ നായ്ക്, സംഗീതം-രാജേഷ് മുരുഗേശന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിനോ ശങ്കര്‍,ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജയ് വിഷ്ണു,കോസ്റ്റ്യുംസ്- ഗായത്രി കിഷോര്‍, മേക്കപ്പ്-റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍, ആക്ഷന്‍ - മഹേഷ് മാത്യു, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍-പ്രശാന്ത് കെ നായര്‍, സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രണവ് മോഹന്‍,പി ആര്‍ & മാര്‍ക്കറ്റിങ്-വൈശാഖ് സി വടക്കേ വീടന്‍, ജിനു അനില്‍കുമാര്‍, പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ്.

വൈശാഖ് എലന്‍സ് സംവിധാനം ചെയുന്ന മലയാളം ഫാന്റസി കോമഡി ഡ്രാമയായ 'ഹലോ മമ്മിയാണ് ' ഷറഫുദ്ദീനിന്റെ ഇറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. വിചിത്രവും നര്‍മ്മവും കലര്‍ന്ന ഒരു അമാനുഷിക കഥാഗതിയായിരിക്കും ചിത്രത്തിന്റേത്. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തില്‍ ജേക്‌സ് ബിജോയ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ
Also Read
user
Share This

Popular

KERALA
KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ