350 കോടി രൂപ ബഡ്ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ കങ്കുവ നവംബര്‍ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ റിലീസ് ചെയ്യും
നടന്‍ സൂര്യ തന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്‍ ആരംഭിച്ചിരിക്കുകയാണ്. എതിര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീളന്‍ കഥാപാത്രമായി എത്തുകയാണ് കങ്കുവയിലൂടെ സൂര്യ. അടുത്തിടെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ ജയ് ഭീമും കാഖ കാഖയും സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് സംസാരിച്ചു.
'ഓരോ സിനിമയില്‍ നിന്നും നമുക്ക് എന്തെങ്കിലും ഒക്കെ കൂടെ കൊണ്ടുപോകാന്‍ ഉണ്ടാകും. വ്യക്തി എന്ന നിലയില്‍ നമ്മളെ മാറ്റുന്നതോ നമുക്ക് പഠിക്കാനോ എന്തെങ്കിലും ഒക്കെ അതില്‍ നിന്ന് ലഭിക്കും. 2002ല്‍ ഞാന്‍ കാഖ കാഖ ചെയ്തു. 2002-2005 ഐപിഎസ് ഓഫീസര്‍മാരുടെ ബാച്ചുകള്‍ ആ സിനിമ കണ്ടു. കോളേജ് വിദ്യാര്‍ത്ഥികള്‍ കണ്ടു. അവര്‍ അതിന്റെ സ്വാധീനത്തില്‍ അവര്‍ ഐപിഎസ് ഓഫീസര്‍മാരായി', സൂര്യ പറഞ്ഞു.
സിനിമകള്‍ മനുഷ്യരെ അവരുടെ മികച്ച വേര്‍ഷനാക്കാന്‍ സഹായിക്കുന്നുവെന്നും ജയ് ഭീം നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സഹായിച്ചുവെന്നും സൂര്യ പറഞ്ഞു. 'മുഖ്യമന്ത്രി ജയ് ഭീം കാണാന്‍ ഇടയായി. അതിലൂടെ മൂന്ന് ലക്ഷം ജനങ്ങളുടെ ജീവിതമാണ് മാറി മറഞ്ഞത്. ജീവിതത്തില്‍ എന്തും സംഭവിക്കാം. പക്ഷെ കുടുംബവും സുഹൃത്തുക്കളും വിശ്വാസവുമാണ് ജീവിതത്തില്‍ പ്രധാന'മെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
350 കോടി രൂപ ബഡ്ജറ്റില്‍, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ കങ്കുവ നവംബര്‍ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ റിലീസ് ചെയ്യും.സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തില്‍ യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാര്‍, ജഗപതി ബാബു, ഹാരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം പുറത്ത് വന്നിട്ടുള്ള, ഈ ചിത്രത്തിന്റെ ടീസര്‍, ഗാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് നേടിയത്.
ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റര്‍- നിഷാദ് യൂസഫ്, കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജന്‍, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്‌പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈന്‍- ടി ഉദയ് കുമാര്‍, സ്റ്റില്‍സ്- സി. എച്ച് ബാലു, എഡിആര്‍- വിഘ്‌നേഷ് ഗുരു, കോ ഡിറക്ടര്‍സ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടര്‍- എസ് കണ്ണന്‍-ആര്‍ തിലീപന്‍- രാജാറാം- എസ്. നാഗേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍- കബിലന്‍ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരന്‍, വിഎഫ്എക്‌സ് ഹെഡ്- ഹരിഹര സുതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആര്‍.എസ് സുരേഷ്മണിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ- ശബരി.