1994-ല്‍ ഫിലിപ്പീന്‍സിലെ മണിലയില്‍ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ലോകത്തിലെ പല കോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. തന്റെ ബുദ്ധിയും ആത്മവിശ്വാസവും കൊണ്ടാണ് സുസ്മിത സെന്‍ 18-ാം വയസില്‍ കിരീടം സ്വന്തമാക്കിയത്.
1994ലാണ് നടി സുസ്മിത സെന്‍ മിസ് യൂണിവേഴ്‌സ് പട്ടം കരസ്തമാക്കുന്നത്. മിസ് യൂണിവേഴ്‌സ് പട്ടം നേടിയ ആദ്യ ഇന്ത്യക്കാരിയായിരുന്നു സുസ്മിത സെന്‍. ആ ചരിത്ര വിജയം സംഭവിച്ച് 31 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മിസ് യൂണിവേഴ്സ് കിരീടം നേടിയതിന്റെ വാര്‍ഷികത്തില്‍ സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ അനുഭവം പങ്കുവെച്ചിരുന്നു.
"ഒരു പതിനെട്ടുക്കാരിയായ പെണ്‍കുട്ടിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ ചരിത്ര നിമിഷം. ഇത് ഒരുപാട് സാധ്യതകള്‍ തുറന്നുകൊടുത്തു. പ്രതീക്ഷയുടെ ശക്തിയും സ്‌നേഹത്തിന്റെ മഹത്വവും വിളിച്ചുകാട്ടി. ലോകം മുഴുവന്‍ യാത്ര ചെയ്യാനും, ഏറ്റവും പ്രചോദനമായ ചിലരെ കാണാന്‍ കഴിഞ്ഞതും ജീവിതം തന്നെ മാറ്റിമറിച്ച അനുഭവമാണ്. ദൈവത്തിനും, അമ്മക്കും,അച്ഛനും നന്ദി. ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം ലഭിച്ചതിന്റെ 31-ാം വാര്‍ഷികാശംസകള്‍. എന്റെ രാജ്യത്തെ പ്രതിനികരീക്കാന്‍ ലഭിച്ച അവസരത്തില്‍ ഞാന്‍ എന്നും അഭിമാനിക്കുന്നു", സുസ്മിത സെന്‍ കുറിച്ചു.
1994-ല്‍ ഫിലിപ്പീന്‍സിലെ മണിലയില്‍ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ലോകത്തിലെ പല കോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. തന്റെ ബുദ്ധിയും ആത്മവിശ്വാസവും കൊണ്ടാണ് സുസ്മിത സെന്‍ 18-ാം വയസില്‍ കിരീടം സ്വന്തമാക്കിയത്. ആ വിജയത്തെ നിര്‍ണയിച്ചത് പ്രധാനപ്പെട്ട ഒരു ചോദ്യോത്തര റൗണ്ടിലൂടെയായിരുന്നു. "നിങ്ങളെ സംബന്ധിച്ചിടെത്തോളളം ഒരു സ്ത്രീയായിരിക്കുന്നതിന്റെ സത്ത എന്താണ്?", എന്നതായിരുന്നു സുസ്മിത സെന്നിന് കിരീടം നേടിക്കെടുത്ത ആ ചോദ്യം.
"സ്ത്രീവായിരിക്കുക എന്നത് ദൈവം നല്‍കുന്ന ഒരു വരമാണ്. അതിനെ നാം എല്ലാം വിലമതിക്കണം. ഒരു കുഞ്ഞിന്റെ ജനനം അമ്മയിലൂടെയും, അതിനാല്‍ ഒരു സ്ത്രീയിലൂടെയും ആണ്. സ്‌നേഹം പങ്കുവയ്ക്കുന്നവളാണ് സ്ത്രീ. സ്‌നേഹമെന്നത് എന്താണെന്ന് ഒരു പുരുഷന് മനസിലാക്കി കൊടുക്കുന്നവളാണ് സ്ത്രീ. അതാണ് സ്ത്രീയുടെ സത്ത", എന്നായിരുന്നു സുസ്മിത സെന്നിന്റെ മറുപടി.
ALSO READ : അല്ലു അര്‍ജുന്റെ നായികയാവാന്‍ ദീപിക? അറ്റ്‌ലി ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് സൂചന
2022-ല്‍ നടിയോട് അതേ ചോദ്യം വീണ്ടും ചോദിച്ചത് തന്റെ മകളായ അലീസയുടെ സ്‌കൂ്ള്‍ മാഗസിനിലെ അഭീമൂഖത്തിലൂടെ ആയിരുന്നു. "ഞാന്‍ ആ ചോദ്യത്തെയും അതിനുള്ള എന്റെ മറുപടിയെയും കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പും ചിന്തിച്ചു നോക്കുമ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് എന്താണെന്നാല്‍, അവര്‍ ഒരിക്കലും ചോദിച്ചത് സ്ത്രീയുടെ ഗുണങ്ങള്‍ എന്താണ് എന്നായിരുന്നില്ല. സ്ത്രീയുടെ സ്വഭാവഗുണങ്ങള്‍ എന്താണ് എന്നുമല്ല. അവര്‍ ചോദിച്ചത്, സ്ത്രീയായിരിക്കുന്നത്തിന്റെ സത്ത എന്തായിരുന്നു എന്നാണ്", അഭിമുഖത്തില്‍ സുസ്മിത പറഞ്ഞത് ഇതായിരുന്നു.
"ഞാന്‍ ഹിന്ദി മീഡിയം സ്‌കൂളില്‍ ആണ് പഠിച്ചത്, അതിനാല്‍ ആ കാലത്ത് എനിക്ക് ഇംഗ്ലീഷില്‍ അത്ര അറിവിലായിരിന്നു. എന്നിരുന്നാലും ചോദ്യത്തിന്റെ പൊരുള്‍ എന്താണെന്ന് എങ്ങനെയോ ഞാന്‍ മനസ്സിലാക്കി. ആ ചോദ്യം അത്രയും വ്യക്തതയോടെ അനുഭവം ഇല്ലാതിരുന്നിട്ടും അത്രയും ആഴമുള്ള തരത്തില്‍ ഞാന്‍ മറുപടി പറഞ്ഞത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് പറയപ്പെടണം, കാരണം നീ നിന്റെ ജീവിതം ഇങ്ങനെയാകും നയിക്കാന്‍ പോകുന്നത് എന്ന് ദൈവം തന്നെ എന്റെ നാവില്‍ ഇരുന്ന് പറഞ്ഞതുപോലെയാണ് എനിക്ക് തോന്നിയത്", സെന്‍ കൂട്ടിച്ചേർത്തു.
മിസ് യൂണിവേഴ്സ് കിരീടം നേടിയതിന് ശേഷം സുസ്മിത സെന്‍ ഇന്ത്യന്‍ സിനിമയിലെ പ്രധാനപ്പെട്ട അഭിനേത്രിയായി മാറി. സെന്നിന്റെ 31 വര്‍ഷം മുമ്പുള്ള ആ ജയം ഇന്നും മറക്കാനാകാത്തതാണ്. ഇത് പിന്നീട് യൂക്ത മുഖി, ലാരാ ദത്ത, ഒടുവില്‍ ഹര്‍നാസ് സന്ധു എന്നിവര്‍ക്കടക്കമുള്ള അനേകം ഇന്ത്യന്‍ വനിതകള്‍ക്ക് പ്രചോദനമായി.