fbwpx
ഹേമ കമ്മിറ്റി മാതൃകയില്‍ തമിഴ് സിനിമയിലും കമ്മിറ്റി വേണം: നടന്‍ വിശാല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Aug, 2024 04:36 PM

പുരുഷന്മ‍ാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്

HEMA COMMITTEE REPORT


മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണമെന്ന് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായി വിശാൽ. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കുമെന്നും വിശാൽ വ്യക്തമാക്കി. പുരുഷന്മ‍ാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തിനെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടിയെടുക്കുമെന്നും വിശാൽ പറഞ്ഞു.


ALSO READ : അവരുടെ പരിശ്രമം പാഴായില്ല, ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു: സമാന്ത


"അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം. കേസെടുക്കാൻ താൻ പോലീസല്ല’’ , എന്നും വിശാൽ കൂട്ടിച്ചേർത്തു.

KERALA
സ്വർണമെന്ന് കരുതി മുക്കുപണ്ടം പൊട്ടിച്ചുകടന്നു; പ്രതിയെ വലയിലാക്കി പൊലീസ്
Also Read
user
Share This

Popular

KERALA
KERALA
ധീരജിനെ കുത്തിയ കത്തിയുമായി വരുന്നവര്‍ക്ക് പുഷ്പചക്രം കരുതിവെക്കും; മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ പ്രതികരിച്ച് കെ. കെ. രാഗേഷ്